റേഷൻ‌ കാർഡിൽ ഭാര്യയുടെ ചിത്രത്തിനുപകരം ബിയര്‍ കുപ്പി; പരാതി പറഞ്ഞതോടെ ചിത്രം മാറ്റി

Last Updated:

ബിയര്‍ കുപ്പിയുടെ ചിത്രമുള്ള റേഷന്‍ കാര്‍ഡ് സ്വീകരിക്കാനാകില്ലെന്ന് പറഞ്ഞ് ക്ഷേമനിധി ബോര്‍ഡ് കൈമലര്‍ത്തി. അതോടെ, രജിസ്‌ട്രേഷനും മുടങ്ങി

ഇ-റേഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തപ്പോഴാണ് സംഭവം
ഇ-റേഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തപ്പോഴാണ് സംഭവം
മധുര സ്വദേശിയായ ഗൃഹനാഥനും കുടുംബവും ഇ-റേഷൻ കാർഡിൽ ഭാര്യയുടെ ഫോട്ടോയ്ക്ക് പകരം ബിയർ കുപ്പിയുടെ ചിത്രം കണ്ട് സ്തബ്ധരായി. മധുരയിലെ പേരയൂർ താലൂക്കിലെ ചിന്നപൂളംപട്ടിയിലെ 46 വയസ്സുള്ള സി തങ്കവേൽ എന്നയാളുടെ കുടുംബ കാർഡിലാണ് തെറ്റായ ഫോട്ടോ കടന്നുകൂടിയത്. ഇഷ്ടിക ചൂളയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന തങ്കവേൽ, ഓഗസ്റ്റ് 22 ന് അസംഘടിത നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഇ-റേഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തപ്പോഴാണ് സംഭവം.
ബിയര്‍ കുപ്പിയുടെ ചിത്രമുള്ള റേഷന്‍ കാര്‍ഡ് സ്വീകരിക്കാനാകില്ലെന്ന് പറഞ്ഞ് ക്ഷേമനിധി ബോര്‍ഡ് കൈമലര്‍ത്തി. അതോടെ, രജിസ്‌ട്രേഷനും മുടങ്ങി. സംഭവത്തില്‍ പരാതി നല്‍കിയത് വാർത്തയായതോടെ അധികൃതർ ഉണർന്നു. സിവിൽ സപ്ലൈസ്, ഉപഭോക്തൃ സംരക്ഷണം, റവന്യൂ വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന ഒരു സംഘം അദ്ദേഹത്തിന്റെ വീട്ടിൽ നേരിട്ടെത്തി. ജയപ്രിയയുടെ ഫോട്ടോ വാങ്ങി, ക്ഷണനേരം കൊണ്ട് ഔദ്യോഗിക സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്തു.
advertisement
കുടുംബത്തിന് സംഭവിച്ച പിഴവാണെന്ന് മധുര ജില്ലാ സപ്ലൈ ഓഫീസർ എ മുതു മുരുഗേശ പാണ്ഡ്യൻ പറഞ്ഞു. മാനുവൽ ആപ്പ് വഴി കുടുംബാംഗങ്ങൾ കുടുംബ കാർഡ് ഫോട്ടോ മാറ്റാൻ ശ്രമിച്ചപ്പോൾ സംഭവിച്ച പിഴവാണെന്നും അദ്ദേഹം പറഞ്ഞു. തങ്കവേലിന്റെ ഭാര്യ ജയപ്രിയ ഒരു പിഎച്ച്എച്ച് (പ്രയോറിറ്റി ഹൗസ്‌ഹോൾഡ്) കാർഡ് ഉടമയാണെന്നും, ജൂലൈ 18 ന് മകളുടെ വിവാഹത്തെത്തുടർന്ന് അവരുടെ മകളുടെ പേര് കാർഡിൽ നിന്ന് നീക്കം ചെയ്തപ്പോൾ‌ അത്തരമൊരു പ്രശ്‌നം ഉണ്ടായിട്ടില്ലെന്നും പേരയൂർ താലൂക്ക് സപ്ലൈ ഓഫീസർ എം ബാലകുമാർ പറഞ്ഞു.
advertisement
2017-18 ൽ കുടുംബ കാർഡ് തിരുത്തലുകൾക്കായുള്ള മാനുവൽ ആപ്പ് പ്രാബല്യത്തിൽ വന്നപ്പോൾ, പല ഉപഭോക്താക്കൾക്കും അതിനെക്കുറിച്ച് കാര്യമായ അറിവില്ലായിരുന്നു. സമാനമായ ഒട്ടേറെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കാർഡുകളിൽ സിനിമാ താരങ്ങളുടെ ഫോട്ടോകൾ വന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. തൽഫലമായി, ആറ് മാസത്തിനുള്ളിൽ മാനുവൽ ആപ്പ് സംവിധാനം താൽക്കാലികമായി നിർത്തിവച്ചു. നിലവിൽ, സമഗ്രമായ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തിഗത വിശദാംശങ്ങളും ചിത്രങ്ങളും ഔദ്യോഗിക ലോഗിലേക്ക് അപ്‌ലോഡ് ചെയ്യുന്നുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.
Summary: A Villager and his family from Madurai were stunned upon seeing the picture of a beer bottle in place of his wife's photo in family ration card on the online portal.
മലയാളം വാർത്തകൾ/ വാർത്ത/India/
റേഷൻ‌ കാർഡിൽ ഭാര്യയുടെ ചിത്രത്തിനുപകരം ബിയര്‍ കുപ്പി; പരാതി പറഞ്ഞതോടെ ചിത്രം മാറ്റി
Next Article
advertisement
'സിനിമ സെന്‍സറിങ് നടത്തുന്നത് മദ്യപിച്ചിരുന്ന്; നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
'നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
  • സി.പി.എം നേതാവ് ജി. സുധാകരൻ സെൻസർ ബോർഡിനെതിരെ മദ്യപാന ആരോപണം ഉന്നയിച്ചു.

  • മോഹൻലാൽ അടക്കമുള്ള നടന്മാർ സിനിമയുടെ തുടക്കത്തിൽ മദ്യപിക്കുന്ന റോളിൽ വരുന്നതായി സുധാകരൻ പറഞ്ഞു.

  • മദ്യപാനത്തിനെതിരെ സന്ദേശമില്ലെന്നും മലയാളികളുടെ സംസ്കാരം മാറുകയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

View All
advertisement