സമരം ചെയ്യുന്ന കർഷകരിലെ സമ്പന്ന ന്യൂനപക്ഷം കൊളോണിയൽ നിയമം തുടരണമെന്ന് ആഗ്രഹിക്കുന്നു: സുർജിത്ത് ബല്ല
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ധനികരായ കർഷകരിൽ പലരും പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ളവരാണ്. ഇതിൽ വെറും ആറു ശതമാനം കർഷകരാണ് ഗോതമ്പ് സംഭരണത്തിന്റെ 60% ശതമാനവും കൈയ്യാളുന്നത്.
ന്യൂഡൽഹി: കൊളോണിയൽ നിയമ വ്യവസ്ഥ തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്നതെന്ന് അന്തരാഷ്ട്ര നാണ്യ നിധി(ഐ.എം.എഫ്) എക്സിക്യൂട്ടീവ് ഡയറക്ടർ. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളെ പ്രതിനിധികരിക്കുന്ന ഐ.എം.എഫ് എക്സിക്യൂട്ടീവ് ഡയറക്ടർ സുർജിത്ത് ബല്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
"പ്രതിഷേധത്തിനു പിന്നിലെ പ്രതിപക്ഷ രാഷ്ട്രീയം വ്യക്തമാണ്. പഞ്ചാബിലെയും ഹരിയാനയിലെയും സമ്പന്നരായ കർഷകർക്ക് അവരുടെ സുഖലോലുപതയുടെ ദിനങ്ങൾ അവസാനിച്ചെന്ന തോന്നലുണ്ട്. പരിഷ്കാരങ്ങളെ പിന്തുണച്ച് നിരവധി സാമ്പത്തിക വിദഗ്ധരാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധത്തിന് രാഷ്ട്രീയവുമായി എന്തെങ്കിലും ബന്ധമുണ്ടാകാം, ”അദ്ദേഹം ന്യൂസ് 18 നോട് പറഞ്ഞു.
"സമ്പന്നരായ കർഷകരെ പിന്തുണയ്ക്കുന്നത് കൊളോണിയൽ ഭരണം നിലനിർത്തുന്നതിന് തുല്യമാണ്. പരിഷ്കരിച്ച നിയമം അനുസരിച്ച് കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ പുറത്ത് വിൽക്കാനാകും. ധനികരായ കർഷകരിൽ പലരും പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ളവരാണ്. ഇതിൽ വെറും ആറു ശതമാനം കർഷകരാണ് ഗോതമ്പ് സംഭരണത്തിന്റെ 60% ശതമാനവും കൈയ്യാളുന്നത്. എപിഎംസി നിലനിർത്തുന്നതിനു വേണ്ടിയാണ് സമ്പന്നരായ കർഷകർ പ്രതിഷേധിക്കുന്നത് ”- അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഇതിനിടെ ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ഹൈവേ ടോൾ പ്ലാസകൾ പിക്കറ്റിംഗ് നടത്തുന്ന കർഷകർ പ്രതിഷേധം ശക്തമാക്കി. പ്രതിഷേധം കണക്കിലെടുത്ത് ജയ്പൂർ-ദില്ലി, ദില്ലി-ആഗ്ര എക്സ്പ്രസ് ഹൈവേകളിൽ നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 13, 2020 1:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
സമരം ചെയ്യുന്ന കർഷകരിലെ സമ്പന്ന ന്യൂനപക്ഷം കൊളോണിയൽ നിയമം തുടരണമെന്ന് ആഗ്രഹിക്കുന്നു: സുർജിത്ത് ബല്ല