38 വര്‍ഷങ്ങള്‍ക്ക് ശേഷം സിയാച്ചിനിൽ കാണാതായ സൈനികന്‍റെ മൃതദേഹം കണ്ടെത്തി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മഞ്ഞുമലയിടിച്ചിൽ 18 സൈനികരാണ് വീരമൃത്യു വരിച്ചത്. ഇനിയും മൂന്നു പേരുടെ മൃതദേഹം കിട്ടാനുണ്ട്.
ന്യൂഡൽഹി: സിയാച്ചിന്‍ മലനിരകളിൽ കാണാതായ സൈനികന്റെ മൃതദേഹാവശിഷ്ടങ്ങൾ 38 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി. 1984 ല്‍ കാണാതായ ലാൻസ് നായിക് ചന്ദ്രശേഖറിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സൈന്യത്തിന്റെ പര്‍വ്വതാരോഹക സംഘമാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.
ഒരു രഹസ്യ നീക്കത്തിന്റെ ഭാഗമായിരുന്ന ചന്ദ്ര ശേഖറിനെ മഞ്ഞുമലയിടിഞ്ഞാണ് കാണാതായത്. 1984 മേയ് 29നായിരുന്നു അപകടം സംഭവിച്ചത്. മഞ്ഞുമലയിടിച്ചിൽ 18 സൈനികരാണ് വീരമൃത്യു വരിച്ചത്. 14 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇനിയും മൂന്നു പേരുടെ മൃതദേഹം കിട്ടാനുണ്ട്.
19 കുമാവോൺ ബറ്റാലിയനിലെ അംഗമായിരുന്നു ചന്ദ്ര ശേഖര്‍. സിയാച്ചിൻ മലനിരകൾ ഇന്ത്യ കൈവശമാക്കിയ ഓപ്പറേഷൻ മേഘ്ദൂതിന്റെ ഭാഗമായിരുന്നു ചന്ദ്ര ശേഖറും.
advertisement
സിയാച്ചിൻ മലനിരകളിലെ പതിവ് തിരച്ചിലിനിടെ ഒഴിഞ്ഞു കിടക്കുന്ന ബങ്കറിനടുത്തുനിന്നാണ് ചന്ദ്ര ശേഖറിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തിരിച്ചറിയൽ നമ്പർ വഴിയാണ് ചന്ദ്ര ശേഖറാണെന്ന് തിരിച്ചറിഞ്ഞത്. ഇദ്ദേഹത്തിന്റെ ഭാര്യ ശാന്തി ദേവിയെയും മറ്റു കുടുംബാംഗങ്ങളെയും സൈന്യം ഈ വിവരമറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 16, 2022 5:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
38 വര്‍ഷങ്ങള്‍ക്ക് ശേഷം സിയാച്ചിനിൽ കാണാതായ സൈനികന്‍റെ മൃതദേഹം കണ്ടെത്തി