ന്യൂഡല്‍ഹി: കിസാന്‍ പദ്ധതിയുടെ പരിധിയില്‍ രാജ്യത്തെ എല്ലാ കര്‍ഷകരെയും ഉള്‍പ്പെടുത്താന്‍ ആദ്യ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.
പ്രതിവര്‍ഷം കര്‍ഷകര്‍ക്ക് 6,000 രൂപ ലഭിക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി-കിസാന്‍ പദ്ധതി. പദ്ധതി വ്യാപിപ്പിക്കുന്നതോടെ രാജ്യത്തെ 15 കോടി കര്‍ഷകര്‍ ഗുണഭോക്താക്കളാകും. തെരഞ്ഞെടുപ്പ് വാഗാദനം നടപ്പാക്കുന്നതിന്റെ ഭാഗമയാണ് പദ്ധതി വ്യാപിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്.
350 സീറ്റോടെ അധികാരത്തില്‍ തിരിച്ചെത്തിയതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനമായ കിസാന്‍ പദ്ധതിയുടെ പരിധിയില്‍ രാജ്യത്തെ എല്ലാ കര്‍ഷകരെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
75000 കോടിയുടെ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ സിദ്ധി എന്ന പദ്ധതി ഇടക്കാല ബജറ്റിലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതനുസരച്ച് മൂന്നു തവണകളായി കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ ലഭിക്കും. രണ്ടു ഹെക്ടര്‍ വരെ ഭൂമിയുള്ളവരാണ് പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നത്. നിലവില്‍ 3.11 കോടി ചെറുകിട കര്‍ഷകര്‍ക്ക് കിസാന്‍ പദ്ധതിയുടെ ഭാഗമായി പദ്ധതിയുടെ ആദ്യ ഗഡുവായ 2000 രൂപ ലഭിക്കുകയും ചെയ്തിരുന്നു.
Also Read
കാബിനറ്റ് റാങ്ക് കൈയാളുന്ന വനിതാരത്നങ്ങളെ അറിയാംഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.