അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചുകയറി മുളകുപൊടി വിതറി വീട്ടമ്മയുടെ മാല പൊട്ടിച്ചോടിയ 26 -കാരി അറസ്റ്റിൽ
- Published by:Sarika N
- news18-malayalam
Last Updated:
ഡിസംബർ 13 ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം
കോഴിക്കോട്: കട്ടിപ്പാറ ചമൽ പൂവൻമലയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന കേസിൽ അയൽവാസിയായ യുവതി അറസ്റ്റിൽ. പൂവൻമല വാണിയപുറായിൽ വി.എസ്. ആതിര (ചിന്നു - 26) ആണ് പിടിയിലായത്. അയൽവാസിയായ പുഷ്പവല്ലിയെ (63) ആക്രമിച്ച് രണ്ട് പവന്റെ മാല കവർന്ന കേസിലാണ് താമരശ്ശേരി പോലീസ് ആതിരയെ അറസ്റ്റ് ചെയ്തത്.
ഡിസംബർ 13 ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. പുഷ്പവല്ലി വീടിന്റെ വരാന്തയിലിരുന്ന് പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ പിന്നിലൂടെ എത്തിയ ആതിര ആക്രമിക്കുകയായിരുന്നു. വരാന്തയിൽ മുളകുപൊടി വിതറിയ ശേഷം വീട്ടമ്മയുടെ കണ്ണും മുഖവും ബലമായി പൊത്തിപ്പിടിച്ച് ഇവരെ വീടിനുള്ളിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിച്ചു. പിടിവലിക്കിടെ പുഷ്പവല്ലി ബഹളം വെച്ചത് കേട്ട് മറ്റൊരു അയൽവാസി ഓടിയെത്തി. ഇതോടെ മാല ബലമായി വലിച്ചുപൊട്ടിച്ച് ഒരു വലിയ ഭാഗം കൈക്കലാക്കിയ ശേഷം ആതിര അടുക്കള വാതിൽ വഴി ഓടി രക്ഷപ്പെടുകയായിരുന്നു.
advertisement
ആക്രമണത്തിൽ കഴുത്തിന് പരിക്കേറ്റ പുഷ്പവല്ലി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് നൽകിയ പരാതിയിൽ എസ്.ഐ എം.പി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആതിരയെ പിടികൂടിയത്.
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
December 18, 2025 11:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചുകയറി മുളകുപൊടി വിതറി വീട്ടമ്മയുടെ മാല പൊട്ടിച്ചോടിയ 26 -കാരി അറസ്റ്റിൽ










