നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റകളിൽ ഒന്ന് ചത്തു; വൃക്കയിലെ അണുബാധ മരണകാരണമെന്ന് റിപ്പോർട്ട്
- Published by:Rajesh V
- news18-malayalam
Last Updated:
കുനോ ദേശീയ ഉദ്യാനത്തിൽ കഴിഞ്ഞിരുന്ന ചീറ്റയാണിത്
ഭോപ്പാൽ: ഏഴുമാസം മുൻപ് നമീബിയയിൽ നിന്നും ഇന്ത്യയിലെത്തിച്ച ചീറ്റകളിൽ ഒന്ന് ചത്തു. സാഷ എന്ന പെൺ ചീറ്റയാണ് ചത്തത്. കുനോ ദേശീയ ഉദ്യാനത്തിൽ കഴിഞ്ഞിരുന്ന ചീറ്റയാണിത്. വൃക്കയിലെ അണുബാധയാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.
5.5 വയസുള്ള സാഷയെ ജനുവരിയിൽ ആരോഗ്യനില ഗുരുതരമാണെന്ന് കണ്ടെത്തിയപ്പോൾ അടിയന്തര മെഡിക്കൽ സംഘത്തെ ഷിയോപൂർ ജില്ലയിലെ കുനോയിലേക്ക് അയച്ചിരുന്നു.
കഴിഞ്ഞ വർഷം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് ചീറ്റയ്ക്ക് അണുബാധ ഉണ്ടായിരുന്നുവെന്ന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. സെപ്തംബർ 17 ന് നമീബിയയിൽ നിന്ന് മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ ദേശീയ ഉദ്യാനത്തിലേക്ക് മാറ്റപ്പെട്ട എട്ട് ചീറ്റപ്പുലികളിൽ നാലര വർഷത്തിലേറെ പ്രായമുള്ള സാഷയും ഉൾപ്പെടുന്നുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
advertisement
2022 ഓഗസ്റ്റ് 15 ന് നമീബിയയിൽ നടത്തിയ അവസാന രക്തപരിശോധനയിൽ ചീറ്റയുടെ ക്രിയേറ്റിനിൻ അളവ് 400 ന് മുകളിലാണ്. ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് തന്നെ ചീറ്റക്ക് വൃക്ക അണുബാധ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവായി ഇത് ചൂണ്ടികാണിക്കപ്പെടുകയാണ്. 2022 സെപ്തംബർ 17 നാണ് പ്രധാനമന്ത്രിയുടെ 72-ാം ജന്മദിനത്തോടനുബന്ധിച്ച് എട്ട് ചീറ്റപ്പുലികളെയാണ് ഇന്ത്യയിലേക്കെത്തിച്ചത്. ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം എത്തിയ ചീറ്റകളിലൊന്നാണിപ്പോൾ ചത്തത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bhopal,Bhopal,Madhya Pradesh
First Published :
March 27, 2023 10:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റകളിൽ ഒന്ന് ചത്തു; വൃക്കയിലെ അണുബാധ മരണകാരണമെന്ന് റിപ്പോർട്ട്