ഇന്ദിരാഗാന്ധിയെ മറികടന്ന് നരേന്ദ്ര മോദി; ഇന്ത്യയുടെ ചരിത്രത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായ രണ്ടാമത്തെ വ്യക്തി

Last Updated:

ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന കോൺഗ്രസ് ഇതര നേതാവ് കൂടിയാണ് നരേന്ദ്ര മോദി

News18
News18
ഇന്ത്യയുടെ ചരിത്രത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായ രണ്ടാമത്തെ വ്യക്തിയായി നരേന്ദ്രമോദി. മുൻ പ്രധാനമന്തി ഇന്ദിരാഗാന്ധിയുടെ 4,077 ദിവസത്തെ തുടർച്ചയായ ഭരണകാലമാണ് നരേന്ദ്ര മോദി മറികടന്നത്. 4,078 ദിവസത്തെ തുടർച്ചയായ ഭരണത്തോടെ, കാൽ നൂറ്റാണ്ടോളം നീണ്ടുനിന്ന രാഷ്ട്രീയ ജീവിതത്തിൽ മോദി ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. തുടർച്ചയായി 6,130 ദിവസം പ്രധാനമന്ത്രി പദത്തിലിരുന്ന രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവാണ് മോദിക്ക് മുന്നിലുള്ളത്.
മോദിയുടെ പ്രധാനമന്ത്രി പദത്തെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ
സ്വാതന്ത്ര്യത്തിനു ശേഷം ജനിച്ച ആദ്യ പ്രധാനമന്ത്രി: 1947 ന് ശേഷം ജനിച്ച് രാജ്യത്തിന്റെ ഏറ്റവും ഉയർന്ന എക്സിക്യൂട്ടീവ് പദവി ഏറ്റെടുക്കുന്ന ഏക പ്രധാനമന്ത്രിയാണ് മോദി.
ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന കോൺഗ്രസ് ഇതര നേതാവ്: കോൺഗ്രസ് പാർട്ടിക്ക് പുറത്തുനിന്നുള്ള മറ്റേതൊരു പ്രധാനമന്ത്രിയേക്കാളും കൂടുതൽ കാലം മോദി അധികാരത്തിലിരുന്നു
ഹിന്ദി സംസാരിക്കാത്ത ഒരു സംസ്ഥാനത്ത് നിന്ന് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തി: ഗുജറാത്ത് സ്വദേശിയായ മോദി, പരമ്പരാഗത ഹിന്ദി ഹൃദയഭൂമിയിൽ നിന്നല്ലാതെ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കി.
advertisement
സമാനതകളില്ലാത്ത തിരഞ്ഞെടുപ്പ് റെക്കോർഡ്: രണ്ട് പൂർണ്ണ കാലാവധി പൂർത്തിയാക്കുകയും രണ്ട് തവണ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും , 2014, 2019, 2024 വർഷങ്ങളിൽ തുടർച്ചയായി ജനവിധി നേടുകയും ചെയ്ത ഒരേയൊരു കോൺഗ്രസ് ഇതര പ്രധാനമന്ത്രിയാണ് മോദി.
സ്വന്തം നിലയിൽ ഭൂരിപക്ഷം: ലോക്‌സഭയിൽ പൂർണ്ണ ഭൂരിപക്ഷം നേടിയ ഏക കോൺഗ്രസ് ഇതര നേതാവായി അദ്ദേഹം തുടരുന്നു. 1971-ൽ ഇന്ദിരാഗാന്ധിക്ക് ശേഷം ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് മോദി. തുടർച്ചയായ മൂന്ന് പൊതുതെരഞ്ഞെടുപ്പ് വിജയങ്ങളിലേക്ക് സ്വന്തം പാർട്ടിയെ നയിച്ച നേതാവായി ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോഡിനൊപ്പവും മോദിയെത്തി.
advertisement
സ്ഥിരമായ രാഷ്ട്രീയ നേതൃത്വം: തന്റെ രാഷ്ട്രീയ യാത്രയിൽ, മോദി തന്റെ പാർട്ടിയെ തുടർച്ചയായി ആറ് തിരഞ്ഞെടുപ്പ് വിജയങ്ങളിലേക്ക് നയിച്ചു - ഗുജറാത്തിൽ മൂന്ന് (2002, 2007, 2012) ദേശീയ തലത്തിൽ മൂന്ന് (2014, 2019, 2024)
2014-ൽ, നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി 272 സീറ്റുകൾ നേടി ബിജെപി വൻ ഭൂരിപക്ഷത്തോടെ കേന്ദ്രത്തിൽ അധികാരത്തിലെത്തി. അഞ്ച് വർഷത്തിന് ശേഷം, 543 ലോക്‌സഭാ സീറ്റുകളിൽ 303 എണ്ണം നേടി പാർട്ടി പ്രകടനം മെച്ചപ്പെടുത്തി. 2024-ൽ ബിജെപിക്ക് പകുതി സീറ്റ് പോലും നേടാൻ കഴിഞ്ഞില്ലെങ്കിൽ പോലും, ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നുവന്ന് എൻഡിഎ സഖ്യകക്ഷികളുടെ പിന്തുണയോടെ തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തി.
മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ദിരാഗാന്ധിയെ മറികടന്ന് നരേന്ദ്ര മോദി; ഇന്ത്യയുടെ ചരിത്രത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായ രണ്ടാമത്തെ വ്യക്തി
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement