ലിബിയയിലെ മലയാളി ചാവേർ; IS പ്രചാരണത്തിന് പിന്നിൽ മറ്റു ലക്ഷ്യങ്ങളുണ്ടോ എന്ന് അന്വേഷിക്കാൻ ഏജൻസികൾ
- Published by:Rajesh V
- news18-malayalam
Last Updated:
ഐ എസ് ഭീകരവാദികളുടെ പ്രസിദ്ധീകരണത്തിലൂടെ മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്നതിന് മറ്റുലക്ഷ്യങ്ങളുണ്ടോയെന്ന് പരിശോധിക്കുകയാണ് അന്വേഷണ ഏജന്‍സികള്‍. തീവ്രവാദിയെ വാഴ്ത്തി ആവര്‍ത്തിച്ച് ലേഖനം വരുന്നത് കേരളത്തില്‍ ചര്‍ച്ചയാവുകയെന്ന ലക്ഷ്യംവെച്ചാണോയെന്ന് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു.
തിരുവനന്തപുരം: ഇസ്ലാമിക് സ്റ്റേറ്റ്സ് (Islamic States)പ്രസിദ്ധീകരണത്തിലൂടെ മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്നതിന് മറ്റുലക്ഷ്യങ്ങളുണ്ടോയെന്ന് ആരാഞ്ഞ് അന്വേഷണ ഏജന്‍സികള്‍. കേരളത്തില്‍നിന്ന് ലിബിയയിലെത്തി കൊല്ലപ്പെട്ട ഇതേ മലയാളി ചാവേറിനെ കുറിച്ച് കഴിഞ്ഞവര്‍ഷവും ലേഖനം ഐഎസ് പുറത്തുവിട്ടിരുന്നു. രക്തസാക്ഷികളെ അറിയുകയെന്ന തരത്തിലാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്ന് ഐ എസ് പുറത്തുവിട്ടത്.
'അബൂബക്കര്‍ അല്‍ ഹിന്ദി' എന്നപേര് സ്വീകരിച്ച ഇതേ വ്യക്തിയെക്കുറിച്ച് തന്നെയാണ് 'വോയ്സ് ഓഫ് ഖുറാസന്‍' (Voice of Khurasan) എന്ന ഐ എസ് പ്രസിദ്ധീകരണത്തിന്റെ ഓഗസ്റ്റ് ലക്കത്തിലും ലേഖനമുള്ളത്. കേരളത്തില്‍നിന്ന് ലിബിയയിലെത്തി കൊല്ലപ്പെട്ടൊരു തീവ്രവാദിയെ വാഴ്ത്തി ആവര്‍ത്തിച്ച് ലേഖനം വരുന്നത് കേരളത്തില്‍ ചര്‍ച്ചയാവുകയെന്ന ലക്ഷ്യംവെച്ചാണോയെന്ന് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു.
ഐ എസില്‍ ചേര്‍ന്ന് ലിബിയയില്‍വെച്ച് ഒരു മലയാളി കൊല്ലപ്പെട്ടിട്ടുണ്ടോ എന്നതുസംബന്ധിച്ച് സംസ്ഥാന ഇന്റലിജന്‍സിനും വിവരങ്ങളില്ല. എന്നാൽ കേരളത്തില്‍ നിന്ന് നിരവധി പേർ ഐഎസിൽ ചേർന്നതായാണ് ഇന്ത്യൻ ഏജൻസികളുടെ കണക്കുകൾ. സിര്‍ത്തില്‍ നടന്ന ഏറ്റുമുട്ടില്‍ ചാവേറായി പൊട്ടിത്തെറിച്ച് മലയാളി കൊല്ലപ്പെട്ടുവെന്നുവാണ് ലേഖനത്തില്‍ പറയുന്നത്. ഇയാളേപറ്റി മറ്റുകൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലേഖനത്തില്‍ ഇല്ല. ഇയാള്‍ ഐഎസില്‍ ചേരാനുണ്ടായ സാഹചര്യം ലേഖനം വിശദീകരിക്കുന്നു.
advertisement
കഴിഞ്ഞവര്‍ഷം ഇത്തരമൊരു വിവരം പുറത്തുവന്നതിനുപിന്നാലെത്തന്നെ ഇന്റലിജന്‍സ് വിഭാഗങ്ങള്‍ ഇയാളുടെ വിവരങ്ങള്‍ക്കായി അന്വേഷണം നടത്തിയെങ്കിലും ഒന്നുംവ്യക്തമായിരുന്നില്ല. വോയ്സ് ഒഫ് ഖുറാസന്റെ ഓഗസ്റ്റ് മാസത്തെ പതിപ്പില്‍ വീണ്ടും ഈ വിവരങ്ങള്‍ അച്ചടിച്ചുവന്നതോടെ കൂടുതല്‍ അന്വേഷണം നടത്തുകയുംചെയ്തു.
കേരളത്തില്‍നിന്നുള്ള എഞ്ചിനീയറായ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നുവെങ്കിലും അയാള്‍ ആരെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് കണ്ടെത്താനായില്ല. ഒരു എഞ്ചിനീയർ കുടുംബത്തില്‍നിന്നുള്ള ക്രിസ്ത്യാനിയായ ഇയാള്‍ ബെംഗളൂരുവില്‍ ജോലിചെയ്തിരുന്നു. തുടര്‍ന്ന്, ദുബായിലെത്തി അവിടെവെച്ച് ഐ എസ്. ആശയങ്ങളില്‍ ആകൃഷ്ടനായി ഇസ്ലാംമതം സ്വീകരിച്ചു. കമ്പനിയിലെ കരാര്‍ അവസാനിച്ചപ്പോള്‍ കേരളത്തിലേക്ക് മടങ്ങി. രക്ഷിതാക്കള്‍ വിവാഹമാലോചിക്കുന്നതിനിടെ ഐ എസില്‍നിന്ന് വിളിയെത്തിയപ്പോള്‍ ഇയാള്‍ ലിബിയയിലേക്ക് പോയി. ക്രിസ്ത്യന്‍പേരിലുള്ള പാസ്‌പോര്‍ട്ടുണ്ടായിരുന്നതിനാല്‍ ഇയാള്‍ക്ക് ലിബിയയിലേക്കുള്ള യാത്ര എളുപ്പമായെന്നും ഐഎസ് പുറത്തുവിട്ട രേഖകളില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന്, പരിശീലനത്തിനുശേഷംനടന്ന ഒരു ഏറ്റുമുട്ടലില്‍ ചാവേറായി ഇയാള്‍ കൊല്ലപ്പെട്ടുവെന്നാണ് ഐഎസ് പ്രസിദ്ധീകരണം വ്യക്തമാക്കുന്നത്.
advertisement
2015ലെ ചാവേർ സ്ഫോടനത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. കേരളത്തിൽ നിന്ന് കാണാതായ ക്രിസ്ത്യൻ യുവാക്കളെ കേന്ദ്രീകരിച്ചാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം. എന്നാൽ ഈ കുറിപ്പിൽ പറയുന്ന ലക്ഷണങ്ങളുളള വ്യക്തികളിലേക്ക് അന്വേഷണം എത്തിയിട്ടില്ലെന്നാണ് സൂചന.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 22, 2022 2:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ലിബിയയിലെ മലയാളി ചാവേർ; IS പ്രചാരണത്തിന് പിന്നിൽ മറ്റു ലക്ഷ്യങ്ങളുണ്ടോ എന്ന് അന്വേഷിക്കാൻ ഏജൻസികൾ