ലിബിയയിൽ കൊല്ലപ്പെട്ട ആ മലയാളി ചാവേര്‍ ആര്? അന്വേഷണവുമായി ഇന്ത്യൻ ഏജൻസികൾ

Last Updated:

കേരളത്തിൽ നിന്ന് കാണാതായ ക്രിസ്ത്യൻ യുവാക്കളെ കേന്ദ്രീകരിച്ചാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം. എന്നാൽ ഈ കുറിപ്പിൽ പറയുന്ന ലക്ഷണങ്ങളുളള വ്യക്തികളിലേക്ക് അന്വേഷണം എത്തിയിട്ടില്ലെന്നാണ് സൂചന.

ന്യൂഡല്‍ഹി: ലിബിയയില്‍ ഐഎസ് (Islamic States)ചാവേറായി കൊല്ലപ്പെട്ട മലയാളിയെ കുറിച്ച് വെളിപ്പെടുത്തൽ. ഐസിസ് (ISIS) മുഖപത്രമായ 'വോയ‍്സ് ഓഫ് ഖുറാസ'നിൽ (Voice of Khurasan) ആണ് വെളിപ്പെടുത്തൽ. ഐഎസിന് വേണ്ടി ചാവേറായ ആദ്യത്തെ ഇന്ത്യക്കാരൻ ഒരു മലയാളി ആണെന്നാണ് വെളിപ്പെടുത്തൽ. കേരളത്തിൽ നിന്നുളള ക്രിസ്ത്യൻ യുവാവായിരുന്നു ഇയാളെന്ന് ഇയാളുടെ ചരമക്കുറിപ്പിൽ പറയുന്നു. ഗൾഫിൽ എൻജീയറായി ജോലി ചെയ്യവേ ഇസ്ലാം മതം സ്വീകരിക്കുകയും തുടർന്ന് ഐസിസിൽ ചേർന്ന് ലിബിയയിൽ ചാവേറാക്രമണം നടത്തുകയുമാണ് ചെയ്തത്. എന്നാൽ ഇയാളുടെ ആദ്യത്തെ പേരോ സ്ഥലമോ 'വോയ‍്സ് ഓഫ് ഖുറാസൻ' പരാമർശിക്കുന്നില്ല. അബൂബക്കർ അൽ ഹിന്ദി എന്ന പേരിലാണ് ഇയാൾ ഐഎസിൽ പ്രവർത്തിച്ചിരുന്നത്. സംഭവത്തിൽ രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം തുടങ്ങി.
കേരളത്തില്‍ നിന്ന് നിരവധി പേർ ഐഎസിൽ ചേർന്നതായാണ് ഇന്ത്യൻ ഏജൻസികളുടെ കണക്കുകൾ. സിര്‍ത്തില്‍ നടന്ന ഏറ്റുമുട്ടില്‍ ചാവേറായി പൊട്ടിത്തെറിച്ച് മലയാളി കൊല്ലപ്പെട്ടുവെന്നുവാണ് ലേഖനത്തില്‍ പറയുന്നത്. ഇയാളേപറ്റി മറ്റുകൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലേഖനത്തില്‍ ഇല്ല. ഇയാള്‍ ഐഎസില്‍ ചേരാനുണ്ടായ സാഹചര്യം ലേഖനം വിശദീകരിക്കുന്നു.
കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യന്‍ യുവാവാണ് ഇയാളെന്നും എഞ്ചനീയറിങ് ബിരുദധാരിയാണെന്നും ലേഖനത്തില്‍ പറയുന്നു. ബംഗളൂരുവിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇയാള്‍ക്ക് ദുബായില്‍ ജോലി ലഭിച്ചത്. അതിനിടെ ഒരിടത്തു നിന്ന് കിട്ടിയ ലഘുലേഖ ഇസ്ലാമിലേക്ക് നയിച്ചു. ചില വചനങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞു. അതില്‍ ആകൃഷ്ടനായ ഇയാള്‍ ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഇന്റര്‍നെറ്റ് വഴി പഠനം തുടങ്ങി. 2013-14ൽ ഇസ്ലാം മതം സ്വീകരിച്ചു. അതിനിടെയാണ് ജിഹാദിനെ കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഐഎസ് അനുകൂല പ്രവര്‍ത്തനം നടത്തുന്നവരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് യമനിലെ ഐഎസില്‍ ചേരാന്‍ തീരുമാനിച്ചു. എന്നാല്‍ അന്ന് അയാള്‍ക്ക് യമനിലേക്ക് പോകാന്‍ അവസരം ഒത്തുവന്നില്ല.
advertisement
പിന്നീട് യുവാവ് ദുബായിൽ നിന്ന് നാട്ടില്‍ തിരിച്ചെത്തി.‍ മാതാപിതാക്കളുടെ ഏകസന്താനമായിരുന്നു ഇയാൾ എന്ന് കുറിപ്പ് പറയുന്നു.അപ്പോൾ വിവാഹം നടത്താൻ മാതാപിതാക്കൾ ശ്രമിച്ചു. ഒരു വധുവിനെ കണ്ടെത്തുകയും ചെയ്തു. എന്നാൽ ഇയാൾ ജോലിയുടെ കാര്യം പറഞ്ഞു വീട്ടിൽ നിന്ന് മുങ്ങി ലിബിയയിലേക്ക് പോവുകയായിരുന്നു. ഐഎസില്‍ പോകാന്‍ അവസരം ഉണ്ടെന്ന് അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് ലിബിയയിലെത്തിയത്. ഐഎസിന്റെ ശക്തികേന്ദ്രമായ സിര്‍ത്തില്‍ വച്ചാണ് ഇയാള്‍ക്ക് ആയുധ പരിശീലനം കിട്ടിയത്. സിര്‍ത്തില്‍ ഐഎസിന് നേരെയുണ്ടായ മിലിട്ടറി ഓപ്പറേഷനെ തടയാന്‍ വേണ്ടി ചാവേര്‍ ആക്രമം ആസൂത്രണം ചെയ്യുമ്പോള്‍ സ്വയം സന്നദ്ധനായി ഇയാള്‍ മുന്നോട്ടുവരികയായിരുന്നെന്ന് ലേഖനത്തില്‍ പറയുന്നു. 2015ലെ ചാവേർ സ്ഫോടനത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്.
advertisement
കേരളത്തിൽ നിന്ന് കാണാതായ ക്രിസ്ത്യൻ യുവാക്കളെ കേന്ദ്രീകരിച്ചാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം. എന്നാൽ ഈ കുറിപ്പിൽ പറയുന്ന ലക്ഷണങ്ങളുളള വ്യക്തികളിലേക്ക് അന്വേഷണം എത്തിയിട്ടില്ലെന്നാണ് സൂചന.
മലയാളം വാർത്തകൾ/ വാർത്ത/India/
ലിബിയയിൽ കൊല്ലപ്പെട്ട ആ മലയാളി ചാവേര്‍ ആര്? അന്വേഷണവുമായി ഇന്ത്യൻ ഏജൻസികൾ
Next Article
advertisement
രാജ്യം നിയന്ത്രിക്കുന്നവരെ സൃഷ്ടിക്കുന്ന UPSC ശതാബ്ദി നിറവില്‍; അറിയാൻ പത്ത് കാര്യങ്ങള്‍
രാജ്യം നിയന്ത്രിക്കുന്നവരെ സൃഷ്ടിക്കുന്ന UPSC ശതാബ്ദി നിറവില്‍; അറിയാൻ പത്ത് കാര്യങ്ങള്‍
  • യുപിഎസ്‌സി 2025 ഒക്ടോബര്‍ ഒന്നു മുതല്‍ 2026 ഒക്ടോബര്‍ ഒന്നു വരെ ശതാബ്ദി ആഘോഷം നടത്തും.

  • യുപിഎസ്‌സി 1926 ഒക്ടോബര്‍ 1-ന് സര്‍ റോസ് ബാര്‍ക്കര്‍ ചെയര്‍മാനായി രൂപീകരിച്ചു.

  • യുപിഎസ്‌സി 1919-ലെ ഇന്ത്യാ ഗവണ്‍മെന്റ് ആക്ട് പ്രകാരമാണ് സ്ഥാപിതമായത്.

View All
advertisement