NEET PG: ഞായറാഴ്ചത്തെ നീറ്റ് പിജി പ്രവേശന പരീക്ഷ മാറ്റി

Last Updated:

പുതിയ തീയതി ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു

ന്യൂഡല്‍ഹി: ഞായറാഴ്ച (ജൂണ്‍ 23) നടത്താന്‍ നിശ്ചയിച്ചിരുന്ന നീറ്റ് പി ജി പ്രവേശന പരീക്ഷ മാറ്റിവച്ചു. പുതിയ തീയതി ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നീറ്റ് യു ജി, നെറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷകളുമായി ബന്ധപ്പെട്ട് ക്രമക്കേട് പുറത്തുവന്ന സാഹചര്യത്തിലാണ് നീറ്റ് പി ജി പരീക്ഷ മാറ്റിവെക്കുന്നത്.
നീറ്റ് യു ജി, നെറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധങ്ങളാണ് രാജ്യത്ത് അരങ്ങേറുന്നത്. നേരത്തെ ജൂണ്‍ 25നും 27നുമിടയില്‍ നടത്താനിരുന്ന ജോയിന്റ് സിഎസ്ഐആര്‍ യുജിസി-നെറ്റ് പരീക്ഷയും മാറ്റിവച്ചിരുന്നു. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്നും സുബോധ് കുമാർ സിങ്ങിനെ നീക്കി. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനായ പ്രദീപ് സിങ് കരോളയ്ക്ക് പകരം ചുമതല നൽകി.
ഇന്ത്യൻ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷന്റെ ചെയർമാനും മാനേജിങ് എഡിറ്ററുമാണ് പ്രദീപ് സിങ് കരോളെ. എൻടിഎയുടെ ഡയറക്ടറൽ ജനറൽ സ്ഥാനം അധിക ചുമതലയായാണ് ഇദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെയാണ് നിയമനം എന്ന് കേന്ദ്രം ഉത്തരവിൽ വ്യക്തമാക്കി.
advertisement
ഇതിനിടെ, നീറ്റ്, യുജിസി നെറ്റ് പരീക്ഷകളിൽ ക്രമക്കേടുകൾ നടന്നുവെന്ന ആരോപണങ്ങളെ പ്രതിഷേധം ശക്തമാകുന്നതിനിടെ പൊതുപരീക്ഷകളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനു വേണ്ട പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒ മുൻ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണന്‍ അധ്യക്ഷനായി ഏഴംഗ സമിതിയാണ് രൂപീകരിച്ചത്. ദേശീയ പരീക്ഷ ഏജൻസികളുടെ പിഴവുകളും സമിതി പരിശോധിക്കും.
Summary: NEET-PG Entrance Examination, conducted by the National Board of Examination for medical students, has been postponed as a “precautionary measure” in the wake of recent allegations on the integrity of certain competitive exams. Fresh dates for the examinations will be announced soon, the Health Ministry said on Saturday. The exam was scheduled to take place on June 23.
മലയാളം വാർത്തകൾ/ വാർത്ത/India/
NEET PG: ഞായറാഴ്ചത്തെ നീറ്റ് പിജി പ്രവേശന പരീക്ഷ മാറ്റി
Next Article
advertisement
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement