New Parliament Building Inauguration LIVE: പുതിയ പാർലമെന്റ് സ്വാശ്രയ ഇന്ത്യയുടെ ഉയർച്ചയ്ക്ക് സാക്ഷിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Last Updated:

പാർലമെന്‍റ് മന്ദിര ഉദ്ഘാടനത്തോട് അനുബന്ധിച്ച് കർശന സുരക്ഷയാണ് ഡൽഹിയിൽ ഉടനീളം ഏർപ്പെടുത്തിയിരിക്കുന്നത്

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. പുതിയ പാർലമെന്റ് സ്വാശ്രയ ഇന്ത്യയുടെ ഉയർച്ചയ്ക്ക് സാക്ഷിയാകുമെന്ന് ആദ്യ പ്രഭാഷണത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ലോകം മുന്നോട്ടുപോകുമ്പോൾ ഇന്ത്യയും മുന്നോട്ടുപോകും. ഇന്ത്യയുടെ വികസനങ്ങളിലൂടെ ലോകത്തിന്‍റെ കുതിപ്പിനെ ഈ പാർലമെന്‍റ് നയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിച്ചു. പ്രതിപക്ഷകക്ഷികളുടെ ബഹിഷ്ക്കരണത്തിനിടെയാണ് ചടങ്ങുകൾ നടന്നത്. രാവിലെ ഏഴിന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് ഹോമം നടത്തി. പാര്‍ലമെന്റ് ലോബിയില്‍ സര്‍വമത പ്രാര്‍ത്ഥന നടന്നു. അഹമ്മദാബാദ് ആസ്ഥാനമായുള്ള എച്ച്‌സിപി ഡിസൈൻ, പ്ലാനിംഗ് ആൻഡ് മാനേജ്‌മെന്റ്, ടാറ്റ പ്രോജക്‌ട്‌സ് ലിമിറ്റഡ് ആണ് നിർമ്മിച്ചിരിക്കുന്നത്.

പാർലമെന്‍റ് മന്ദിര ഉദ്ഘാടനത്തോട് അനുബന്ധിച്ച് കർശന സുരക്ഷയാണ് ഡൽഹിയിൽ ഉടനീളം ഏർപ്പെടുത്തിയിരിക്കുന്നത്. ന്യൂഡൽഹി ജില്ലയെ നിയന്ത്രിത മേഖലയായി കണക്കാക്കുമെന്നും വൈകിട്ട് വരെ സ്വകാര്യ വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുമെന്നും പോലീസ് ഇതിനകം അറിയിച്ചിട്ടുണ്ട്. അതീവ സുരക്ഷാ മേഖലയിലാണ് പാർലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നത്. അധിക വിന്യാസത്തിന് പുറമെ സിസിടിവി ക്യാമറകളിലൂടെ നിരന്തര നിരീക്ഷണവും ഉണ്ടെന്ന് പോലീസ് പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/India/
New Parliament Building Inauguration LIVE: പുതിയ പാർലമെന്റ് സ്വാശ്രയ ഇന്ത്യയുടെ ഉയർച്ചയ്ക്ക് സാക്ഷിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement