ധർമസ്ഥലയിൽ നൂറിലേറെ സ്ത്രീകളെ മറവു ചെയ്‌തെന്ന വെളിപ്പെടുത്തലിൽ കർണാടക SIT രൂപീകരിച്ചു

Last Updated:

ഡിജിപി പ്രണബ് മൊഹന്തി പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകും

News18
News18
ധർമ്മസ്ഥലയിൽ സ്ത്രീകൾ ഉൾപ്പെടെ നൂറിലധികം പേരുടെ മൃതദേഹം മറവു ചെയ്‌തെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സർക്കാർ. ഡിജിപി പ്രണബ് മൊഹന്തി പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകും.
കഴിഞ്ഞ 20 വർഷമായി നടന്ന എല്ലാ അസ്വാഭാവിക മരണങ്ങളും, സ്ത്രീകളെ കാണാതാവുന്നതും, പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതുമായ കേസുകൾ എസ്‌ഐടി അന്വേഷിക്കും.
ALSO READ: യുവതികളുൾപ്പെടെ നൂറോളം പേരുടെ മൃതദേഹം രഹസ്യമായി മറവു ചെയ്യേണ്ടി വന്നു; വെളിപ്പെടുത്തലുമായി ശുചീകരണതൊഴിലാളി
advertisement
ആഭ്യന്തര സുരക്ഷാ വിഭാഗം ഡിജിപി ഡോ. പ്രണവ് മൊഹന്തിയാണ് എസ്‌ഐടിയുടെ തലവൻ. എംഎൻ അനുചേത്ത് ഐപിഎസ്, സൗമ്യലത ഐപിഎസ്, ജിതേന്ദ്ര കുമാർ ഐപിഎസ് എന്നിവരാണ് മറ്റ് അംഗങ്ങൾ.
ധർമ്മസ്ഥല പോലീസാണ് ദുരൂഹ മരണങ്ങളിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മൃതദേഹങ്ങൾ മറവ് ചെയ്തെന്ന് പറയപ്പെടുന്ന പ്രദേശത്തെ മണ്ണ് കുഴിച്ച് പരിശോധന നടത്തും. സംഭവത്തിൽ തെളിവുകൾ ഉൾപ്പെടെയാണ് ശുചീകരണ തൊഴിലാളി പരാതി നൽകിയിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/India/
ധർമസ്ഥലയിൽ നൂറിലേറെ സ്ത്രീകളെ മറവു ചെയ്‌തെന്ന വെളിപ്പെടുത്തലിൽ കർണാടക SIT രൂപീകരിച്ചു
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement