ലോകത്തെ 58 മുൻനിര കമ്പനികളെ നയിക്കുന്നത് ഇന്ത്യയിൽ നിന്നുളളവർ: മന്ത്രി നിർമല സീതാരാമൻ
- Published by:user_57
- news18-malayalam
Last Updated:
ഇന്ത്യയിൽ വിദ്യാഭ്യാസം ലഭിച്ച 58 സിഇഒമാർ വൻകിട സ്ഥാപനങ്ങളുടെ തലവന്മാരായി ജോലി ചെയ്യുന്നുണ്ട്
വൻകിട കമ്പനികളുടെ ഏറ്റവും മികച്ച തലവന്മാരെ വാർത്തെടുക്കുന്നത് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസമാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ (Nirmala Sitharaman). ശനിയാഴ്ച കാഞ്ചീപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഡിസൈൻ ആൻ്റ് മാന്യുഫാക്ചറിങ്ങിൽ നടന്ന കോൺവൊക്കേഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
എസ് ആൻ്റ് പിയിലെ മികച്ച 500 കമ്പനികളുടെ തലവന്മാരിൽ അമേരിക്കക്കാർ കഴിഞ്ഞാൽ ഏറ്റവും കൂടുതലുള്ളത് ഇന്ത്യൻ വംശജരാണ്. “ആഗോള തലത്തിൽ, നിങ്ങൾക്ക് ഇതിനകം അറിയാവുന്ന കാര്യമായിരിക്കാം ഞാൻ പറയുന്നത്, 58 മുൻനിര കമ്പനികളുടെ സിഇഒമാർ ഇന്ത്യൻ വംശജരാണ്. മൾട്ടിനാഷനൽ സ്ഥാപനങ്ങളായ 11 കമ്പനികളിൽ ഇവരുണ്ട്,” സീതാരാമൻ പറഞ്ഞു.
ഈ സ്ഥാപനങ്ങൾ എല്ലാം ചേർന്ന് ഒരു ലക്ഷം കോടിയുടെ വരുമാനവും നാല് ലക്ഷം കോടിയുടെ ടേണോവറും ഉണ്ടാക്കുന്നുണ്ട്. ഇന്ത്യയിൽ വിദ്യാഭ്യാസം ലഭിച്ച 58 സിഇഒമാർ വൻകിട സ്ഥാപനങ്ങളുടെ തലവന്മാരായി ജോലി ചെയ്യുന്നുണ്ട്. എന്നാൽ പോലും നമ്മുടെ വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താനുള്ള ശ്രമം തുടരേണ്ടതുണ്ടെന്ന് നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു. ഇത്തരം നേട്ടങ്ങൾ ആവർത്തിക്കുന്ന തരത്തിൽ സംവിധാനങ്ങൾ മെച്ചപ്പെടുത്തണമെന്നും ഇന്ത്യ ഒരു കുതിച്ചുചാട്ടത്തിനുള്ള തയ്യാറെടുപ്പിലാണെന്നും അവർ കൂട്ടിച്ചേർത്തു.
advertisement
അമേരിക്കക്കാർ കഴിഞ്ഞാൽ ആഗോള സ്ഥാപനങ്ങൾ നിയന്ത്രിക്കുന്ന തലവന്മാർ ഏറ്റവും കൂടുതൽ ഇന്ത്യൻ വംശജരാണെന്ന് പറഞ്ഞ നിർമ്മല, സിലിക്കൺ വാലി സ്റ്റാർട്ട് അപ്പുകളിൽ 25 ശതമാനവും നിയന്ത്രിക്കുന്നത് ഇന്ത്യൻ വംശജരാണെന്നത് അഭിമാനകരമായ കാര്യമാണെന്നും അഭിപ്രായപ്പെട്ടു.
രാജ്യത്തെ ജനസംഖ്യയിൽ, ജോലി ചെയ്യുന്നവരുടെ എണ്ണം 2028-ൽ ചൈനയെ മറികടക്കുമെന്ന്, 2019-ലെ യുഎൻ ജനസംഖ്യാ ഡാറ്റയുടെ അടിസ്ഥാനത്തിൽ മന്ത്രി വ്യക്തമാക്കി. 2036-ഓടെ ജനസംഖ്യയുടെ 65 ശതമാനം പേർ തൊഴിലെടുക്കുന്നവരാകും. 2047 വരെ ഈ സ്ഥിതി തുടരുമെന്നും അവർ പറഞ്ഞു.
advertisement
വിദ്യാഭ്യാസവും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുന്നത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിലേക്ക് നയിക്കുമെന്ന് മന്ത്രി തൻ്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. വിദ്യാർത്ഥികൾക്ക് നൈപുണ്യം ആവശ്യമാണ്. ഇതോടൊപ്പം പരിശീലനവും തുല്യ അവസരവും ലഭ്യമാക്കിയെങ്കിൽ മാത്രമേ ഇന്ത്യയുടെ വളർച്ചയ്ക്കായി അവർക്ക് സംഭാവന നൽകാൻ കഴിയൂ. ഇന്നുതന്നെ അവർക്ക് പരിശീലനം നൽകേണ്ടതിൻ്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
ഇന്ത്യൻ വംശജയായ ദേവിക ബുൽചന്ദാനിയെ കഴിഞ്ഞ ആഴ്ചയാണ് പരസ്യ ഏജൻസിയായ ഒഗിൽവിയുടെ സിഇഒ ആയി നിയമിച്ചത്. അതിനു മുൻപ് കോഫീ ഷോപ്പ് ശൃംഖലയിലെ വൻകിട സ്ഥാപനമായ സ്റ്റാർബക്സിൻ്റെ തലവനായി മറ്റൊരു ഇന്ത്യാക്കാരനായ ലക്ഷ്മൺ നരസിംഹൻ നിയമിതനായിരുന്നു. ആൽഫയുടെ തലവൻ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റിൻ്റെ സത്യ നദെല്ല, ട്വിറ്റർ തലവൻ പരാഗ് അഗർവാൾ, ചാനൽ കമ്പനിയുടെ മേധാവി ലീന നായർ എന്നിവരെല്ലാം ഇന്ത്യൻ വംശജരാണ്.
advertisement
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ നമുക്ക് അഭിമാനം തോന്നണമെന്ന് കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന മറ്റൊരു പരിപാടിയിൽ നിർമ്മല പറഞ്ഞിരുന്നു. സാമ്പത്തിക നിലയിൽ 11-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഒരു ദശകം കൊണ്ട് അഞ്ചാം സ്ഥാനത്തേക്കുയർന്നത് എല്ലാ ഇന്ത്യക്കാർക്കും അഭിമാനിക്കാവുന്ന നേട്ടമാണ് എന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 15, 2022 9:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ലോകത്തെ 58 മുൻനിര കമ്പനികളെ നയിക്കുന്നത് ഇന്ത്യയിൽ നിന്നുളളവർ: മന്ത്രി നിർമല സീതാരാമൻ