No Bag at School | വിദ്യാർഥികൾക്ക് ബാഗില്ലാതെ സ്കൂളിൽ പോകാനാകുമോ? 'അതേ' എന്ന് ഉത്തരം നൽകും ഈ സ്കൂൾ
- Published by:user_57
- news18-malayalam
Last Updated:
പരമ്പരാഗത രീതിലുള്ള പഠന രീതിയിൽ നിന്ന് പുറത്ത് കടക്കുകയാണ് ലക്ഷ്യമെന്ന് സ്കൂൾ അധികൃതർ പറയുന്നു
വിദ്യാർഥികൾക്ക് ബാഗില്ലാതെ സ്കൂളിൽ പോകാനാകുമോ? നമ്മുടെ നാട്ടിൽ കേന്ദ്രസർക്കാർ അത്തരം ചില നിർദേശങ്ങളൊക്കെ സംസ്ഥാനങ്ങൾക്ക് മുന്നിൽ വച്ചുണ്ടെങ്കിലും അക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. എന്നാൽ നോ ബാഗ് ഡേ (No Bag Day) വിജയകരമായി പരീക്ഷിക്കുന്ന ഒരു സ്കൂളുണ്ട്; പക്ഷെ ഇവിടെ അല്ല. യു.എ.ഇയിലെ അബുദാബിയിലുള്ള അൽ എയിനുള്ള ഒയാസിസ് ഇന്റർനാഷണൽ സ്കൂളാണ് അത്.
സാധാരണയായി തിങ്കൾ മുതൽ വെള്ളി വരെയാണ് പ്രവർത്തി ദിവസങ്ങൾ. ഇതിൽ ആദ്യത്തെ ആഴ്ചയിലും അവസാന ആഴ്ചയിലുമുള്ള വെള്ളിയാഴ്ചകളിലാണ് 'നോ ബാഗ് ഡേ' ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ കുട്ടികൾ ബാഗോ ബുക്കോ ഒന്നും കൊണ്ടുവരേണ്ടതില്ല. പകരം വിനോദത്തിലൂടെ വിജ്ഞാനം പകരുകയാണ് അധ്യാപകർ. ചിത്രരചന, വായന, സംഗീത, സാഹിത്യ, നൃത്ത അഭിരുചികൾക്ക് അനുസരിച്ചുള്ള പരിശീലനം നൽകുകയാണ്. റോബോട്ടിക് വർക്ക് ഷോപ്പ്, സോപ്പ് നിർമാണം തുടങ്ങി കുട്ടികളെ അവരുടെ ഇഷ്ടമേഖലകൾ സ്വയം കണ്ടെത്താനും കൂടി സഹായിക്കുകയാണ് 'നോ ബാഗ് ഡേ'.
advertisement
പരമ്പരാഗത രീതിലുള്ള പഠന രീതിയിൽ നിന്ന് പുറത്ത് കടക്കുകയാണ് ലക്ഷ്യമെന്ന് സ്കൂൾ അധികൃതർ പറയുന്നു. ഒപ്പം, ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാനും ഈ രീതി സഹായിക്കുമെന്നും സ്കൂൾ മാനേജ്മെന്റ് വിലയിരുത്തുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി സ്കൂളിൽ മാസത്തിൽ രണ്ടു ദിവസം 'നോ ബാഗ് ഡേ' ആണ്. സ്കൂളിലെ വെൽബീൽയിങ് ക്ലബാണ് നോ ബാഗ് ഡേയ്ക്ക് നേതൃത്വം കൊടുക്കുന്നത്. അഹല്യ ഗ്രൂപ്പിന്റെ യു എ ഇയിലെ ആദ്യ സ്കൂൾ കൂടിയാണ് ഒയാസിസ് ഇന്റർനാഷണൽ.
advertisement
Summary: A school in the UAE is setting an example for rest of their tribe for students to leave their backpacks behind, sit back and enjoy lessons. They are religiously following 'No Bag Day' at school two times a month. On these days, children need not even carry notebooks. Instead, they can learn through creative lessons in an interactive and enjoyable manner
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 05, 2022 1:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
No Bag at School | വിദ്യാർഥികൾക്ക് ബാഗില്ലാതെ സ്കൂളിൽ പോകാനാകുമോ? 'അതേ' എന്ന് ഉത്തരം നൽകും ഈ സ്കൂൾ