'പൊതുമേഖലാ സ്ഥാപനങ്ങൾ സമ്പദ് വ്യവസ്ഥയ്ക്ക് ഭാരം'; സ്വകാര്യവത്കരണവുമായി മുന്നോട്ടു പോകുമെന്ന് പ്രധാനമന്ത്രി

Last Updated:

വ്യവസായ- വാണിജ്യ സ്ഥാപനങ്ങൾ നടത്തുകയല്ല സർക്കാരിന്‍റെ ജോലിയെന്ന് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: തന്ത്രപരമായ നാല് മേഖലകളില്‍ ഒഴികെയുള്ള മറ്റെല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കാനുള്ള സർക്കാർ തീരുമാനം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്ത്ര പ്രധാനമേഖലകളില്‍ പോലും വളരെ കുറച്ച്‌ പൊതുമേഖല സ്ഥാപനം മതിയെന്നാണ് സര്‍ക്കാര്‍ നയമെന്നും സ്വകാര്യ വത്കരണവുമായി ബന്ധപ്പെട്ട ഒരു വെബിനാറില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
വ്യവസായ- വാണിജ്യ സ്ഥാപനങ്ങൾ നടത്തുകയല്ല സർക്കാരിന്‍റെ ജോലിയെന്ന് നരേന്ദ്ര മോദി പറഞ്ഞു. ധനസമ്ബാദനം, ആധുനിക വത്കരണം എന്നീ നിലപാടുകളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നു പറഞ്ഞ പ്രധാനമന്ത്രി പല പൊതുമേഖല സ്ഥാപനങ്ങളും നഷ്ടമുണ്ടാക്കുന്നവയാണെന്നും കൂട്ടിച്ചേര്‍ത്തു. പലതിനും പൊതുപണത്തിന്റെ പിന്തുണ ആവശ്യമാണ്. അത് സമ്ബദ്‌വ്യവസ്ഥയ്ക്ക് ഭാരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
തന്ത്ര പ്രധാനമേഖലകളില്‍ പോലും വളരെ കുറച്ച്‌ പൊതുമേഖല സ്ഥാപനം മതിയെന്നാണ് സര്‍ക്കാര്‍ നയം. നഷ്ടത്തിലായ പൊതുമേഖല സ്ഥാപനങ്ങള്‍ നിലനിര്‍ത്താന്‍ ജനങ്ങളുടെ പണം സര്‍ക്കാരിന് വിനിയോഗിക്കേണ്ടിവരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 'സംരഭങ്ങളേയും ബിസിനസുകളേയും പിന്തുണയ്ക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. എന്നാല്‍ സര്‍ക്കാര്‍ സ്വന്തമായി ബിസിനസ് നടത്തേണ്ടത് അത്യാവശ്യമല്ല. ബിസിനസ്സില്‍ ഏര്‍പ്പെടുന്നത് അല്ല സര്‍ക്കാരിന്റെ ജോലി. പൊതുമേഖ സ്ഥാപനങ്ങള്‍ സ്ഥാപിതമായതിന് മറ്റൊരു സമയമുണ്ടായിരുന്നു. ആവശ്യങ്ങളും വ്യത്യസ്തമായിരുന്നു. 50-60 വര്‍ഷം മുമ്പ് മികച്ചതായിരുന്ന ഒരു നയം ഇപ്പോള്‍ പരിഷ്‌കരിക്കേണ്ടതുണ്ട്. പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമ്പോള്‍ പൊതുജനങ്ങളുടെ പണം പരമാവധി പ്രയോജനപ്പെടുത്തുകയാണ് സർക്കാരിന്‍റെ ലക്ഷ്യം' പ്രധാനമന്ത്രി മോദി പറഞ്ഞു.
advertisement
പല പൊതുമേഖല സ്ഥാപനങ്ങളും നഷ്ടമുണ്ടാക്കുന്നവയാണ്. പലതിനും പൊതുപണത്തിന്റെ പിന്തുണ ആവശ്യമാണ്. അത് സമ്ബദ് വ്യവസ്ഥയ്ക്ക് ഭാരമാണെന്നും മോദി പറഞ്ഞു. സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവ് വര്‍ധിപ്പിക്കാനും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും സ്വകാര്യവല്‍ക്കരണം ആവശ്യമാണെന്നും ബജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ സ്വരൂപിക്കാന്‍ ചേര്‍ന്ന വെബിനാറില്‍ പ്രധാനമന്ത്രി പറഞ്ഞു.
പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലും സ്വകാര്യവല്‍ക്കരണവും വിപുലമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വ്യവസായ, വാണിജ്യ സ്ഥാപനങ്ങള്‍ നടത്തുകയല്ല സര്‍ക്കാരിന്റെ ജോലിയെന്ന് മോദി പറഞ്ഞു. ക്ഷേമപദ്ധതികളും വികസനവും നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം. പൊതുമേഖലയില്‍ നിര്‍ത്തേണ്ടത് ആവശ്യകതയാകുന്ന സ്ഥാപനങ്ങള്‍ ഏതെല്ലാമാണെന്ന് തനിക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
advertisement
സ്വത്ത് ധനസമ്പാദനത്തെക്കുറിച്ച്,  സർക്കാർ 100 ആസ്തികൾ പൂജ്യമാക്കിയിട്ടുണ്ടെന്നും ഇത് സ്വകാര്യമേഖലയ്ക്ക് 2.5 ട്രില്യൺ രൂപ മുതൽമുടക്ക് അവസരങ്ങൾ തുറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പരമാധികാര പെൻഷൻ ഫണ്ടുകൾ, ഇൻവെസ്റ്റ്‌മെന്റ് ബാങ്കുകൾ, നിതി അയോഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അമിതാഭ് കാന്ത്, 14 മന്ത്രാലയങ്ങളുടെ സെക്രട്ടറിമാർ എന്നിവരുൾപ്പെടെ സ്വകാര്യ മേഖലയിലെ പ്രധാന വ്യക്തികൾ വെബിനാറിന്റെ ഭാഗമായിരുന്നു.
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽ ഐ സി) യിലെ സർക്കാർ ഓഹരി പ്രാഥമിക പബ്ലിക് ഓഫറിംഗ് (ഐ പി ഒ) വഴി ഒഴിവാക്കുമെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചു. അടുത്ത സാമ്പത്തിക വർഷത്തേക്ക് എയർ ഇന്ത്യ, ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ), കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (കോൺകോർ), പവൻ ഹാൻസ്, എൻ‌എൻ‌എൽ, ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്‌സി‌ഐ) എന്നിവയുടെ സ്വകാര്യവൽക്കരണവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്
മലയാളം വാർത്തകൾ/ വാർത്ത/India/
'പൊതുമേഖലാ സ്ഥാപനങ്ങൾ സമ്പദ് വ്യവസ്ഥയ്ക്ക് ഭാരം'; സ്വകാര്യവത്കരണവുമായി മുന്നോട്ടു പോകുമെന്ന് പ്രധാനമന്ത്രി
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement