Sabarimala Verdict : ശബരിമല മാത്രമല്ല; മുസ്ലിം- പാഴ്സി ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശന വിഷയവും 7 അംഗ ബഞ്ചിന്റെ പരിഗണനയിൽ
Sabarimala Verdict : ശബരിമല മാത്രമല്ല; മുസ്ലിം- പാഴ്സി ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശന വിഷയവും 7 അംഗ ബഞ്ചിന്റെ പരിഗണനയിൽ
ആചാരത്തിൽ കോടതി ഇടപെടൽ ആകാമോ എന്നതടക്കം ഏഴു വിഷയങ്ങളാണ് വിശാല ഭരണഘടനാ ബെഞ്ച് പരിഗണിക്കുക
News18
Last Updated :
Share this:
ന്യൂഡൽഹി: ശബരിമലയിലെ യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ചെയ്തത്. മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനവും ദാവൂദി ബൊറ സമുദായം പിന്തുടരുന്ന പെൺകുട്ടികളുടെ ചേലാകർമവും സമുദായത്തിന് പുറത്ത് നിന്ന് വിവാഹം കഴിച്ച പാഴ്സി സ്ത്രീകൾക്ക് ആരാധനാലയങ്ങളിലെ പ്രവേശന വിഷയവും എല്ലാം ഏഴംഗ വിശാല ബെഞ്ച് പരിഗണിക്കുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.
ശബരിമല പുനഃപരിശോധനാ ഹർജികൾ വിശാല ബെഞ്ചിന് വിടുന്നതിനെ അഞ്ചംഗ ബെഞ്ചിലെ രണ്ടുപേർ എതിർത്തു. ജസ്റ്റിസുമായ ആർ എഫ് നരിമാനും ഡി.വൈ ചന്ദ്രചൂഡുമാണ് എതിർത്തത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കൊപ്പം ഇന്ദുമൽഹോത്രയും ഖാൻവിൽക്കറും അനുകൂലിച്ചു. എന്നാൽ 2018 സെപ്റ്റംബറിലെ യുവതീപ്രവേശന വിധി സ്റ്റേ ചെയ്യുന്നതിനെ കുറിച്ച് പുതിയ ഉത്തരവിൽ പറയുന്നില്ല. ആചാരത്തിൽ കോടതി ഇടപെടൽ ആകാമോ എന്നതടക്കം ഏഴു വിഷയങ്ങളാണ് വിശാല ഭരണഘടനാ ബെഞ്ച് പരിഗണിക്കുക. ഈ വിഷയങ്ങളിൽ തീർപ്പ് ഉണ്ടാകുന്നതുവരെയാണ് ശബരിമല ഹർജികൾ മാറ്റിവെച്ചിരിക്കുന്നത്.
അടുത്തിടെ ജസ്റ്റിസ് എസ്.എ ബോബ്‌ഡെ മുസ്‌ലിം പള്ളികളിലെ സ്ത്രീപ്രവേശനം സംബന്ധിച്ച ഹരജി പരിഗണിക്കുന്നതു മാറ്റിവെച്ചിരുന്നു. എസ്.എ ബോബ്‌ഡെയാണ് അടുത്ത ചീഫ് ജസ്റ്റിസ്. 2018 സെപ്റ്റംബര്‍ 28 ന് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് വിധി പ്രസ്താവിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.