ഇന്റർഫേസ് /വാർത്ത /India / Online Class | 'കുട്ടികള്‍ക്കിടയില്‍ അന്തരമുണ്ടാക്കരുത്'; ഓണ്‍ലൈന്‍ വിദ്യാഭ്യാസം അടിച്ചേല്‍പിക്കരുതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ

Online Class | 'കുട്ടികള്‍ക്കിടയില്‍ അന്തരമുണ്ടാക്കരുത്'; ഓണ്‍ലൈന്‍ വിദ്യാഭ്യാസം അടിച്ചേല്‍പിക്കരുതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ

സി.പിഎം പോളിറ്റ് ബ്യൂറോ യോഗം സിതാറാം യെച്ചൂരിയുടെ അധ്യക്ഷതയിൽ നടന്നപ്പോൾ.

സി.പിഎം പോളിറ്റ് ബ്യൂറോ യോഗം സിതാറാം യെച്ചൂരിയുടെ അധ്യക്ഷതയിൽ നടന്നപ്പോൾ.

ഓണ്‍ലൈന്‍ ക്ലാസുകള്‍ പരമ്പരാഗത പഠനരീതിക്ക് പകരമാവില്ലെന്നും പിബി വിലയിരുത്തി.

  • Share this:

ന്യൂഡൽഹി: ലോക് ഡൗണിന്റെ പേരിൽ വിദ്യാർഥികൾക്കിടയിൽ ഓൺലൈൻ വിദ്യാഭ്യാസം അടിച്ചേൽപ്പിക്കരുതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ. സാങ്കേതികവിദ്യയുടെ പേരില്‍ കുട്ടികള്‍ക്കിടയില്‍ അന്തരമുണ്ടാക്കരുതെന്ന് പി.ബി വ്യക്തമാക്കി.ഓൺലൈൻ പഠനവുമായി കേരളത്തിൽ സി.പി.എം നേതൃത്വത്തിലുള്ള സർക്കാർ മുന്നോട്ടു പോകുന്നതിനിടെയാണ് വ്യത്യസ്ത നിലപാടുമായി പോളിറ്റ് ബ്യൂറോ രംഗത്തെത്തിയിരിക്കുന്നത്.

ലോക് ഡൗണിന്റെ മറവിൽ ഡിജിറ്റല്‍ വിദ്യാഭ്യാസം അടിച്ചേല്‍പിക്കരുത്. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ അക്കാദമിക് വര്‍ഷം പുനഃക്രമീകരിക്കണം. ഓണ്‍ലൈന്‍ ക്ലാസുകള്‍ പരമ്പരാഗത പഠനരീതിക്ക് പകരമാവില്ലെന്നും പിബി വിലയിരുത്തി.

TRENDING:പ്രളയ ഫണ്ട് തട്ടിപ്പിൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രമില്ല; CPM നേതാവ് ഉൾപ്പെടെ മൂന്നു പേർക്ക് ജാമ്യം [NEWS]Gഅഞ്ച് വയസുകാരന് കോവിഡ്; ഫലം വൈകിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് വേണ്ടിയെന്ന് ടി.സിദ്ധിഖ് [NEWS]എല്ലാം സെർച്ചിനും ഉത്തരമില്ല; പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച് ഗൂഗിൾ [NEWS]

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ കേരളത്തിൽ  ഒൻപതാം ക്ലാസ് വിദ്യാര്‍ഥിനി ദേവിക തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. എന്നാൽ ഓൺലൈൻ അധ്യയനം ഒരുക്കിയതിൽ വീഴ്ച പറ്റിയിട്ടില്ലെന്ന നിലപാടിലാണ് കേരള സർക്കാർ. ഈ സാഹചര്യത്തിലാണ് കേരള മുഖ്യമന്ത്രി കൂടി അംഗമായ പി.ബി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ലോക് ഡൗൺ പശ്ചാത്തലത്തിൽ ഓൺലൈനായാണ് പി.ബി യോഗം ചേർന്നത്.

അതേസമയം ദേവികയുടെ ആത്മഹത്യയില്‍ ഹൈക്കോടതിയും ഇടപെട്ടു. വിദ്യാഭ്യാസഅവകാശനിയമം നിലനില്‍ക്കേയാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

First published:

Tags: Corona, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus in india, Coronavirus symptoms, CPM in Kerala, Devika death, Devika suicide, Facebook post, Online Class, Online Classes in Kerala