നോട്ടയെ രാഷ്ട്രീയക്കാർ പേടിക്കണോ? രണ്ടിടത്ത് രണ്ടാമതെത്തിയതെന്തുകൊണ്ട് ?
Last Updated:
മഹാരാഷ്ട്രയിൽ ആകെ വോട്ടുകളുടെ കണക്കിൽ ഒരു രാഷ്ട്രീയപാർട്ടിയേക്കാൾ വോട്ട് നോട്ട നേടി. ആം ആദ്മി പാർട്ടിക്ക് .11 ശതമാനം വോട്ട് ലഭിച്ചപ്പോൾ നോട്ടയ്ക്ക് 1.37 ശതമാനം വോട്ട് ലഭിച്ചു.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ജയം ബിജെപി-ശിവസേന സഖ്യത്തിന് ആയിരുന്നു. എൻസിപിയുടെയും കോൺഗ്രസിന്റെയും പ്രകടനങ്ങളും ശ്രദ്ധേയമായി. എന്നാൽ രാഷ്ട്രീയ പാർട്ടികൾക്ക് വെല്ലുവിളി ആവുകയാണ് നോട്ട. മഹാരാഷ്ട്രയിലെ രണ്ട് മണ്ഡലങ്ങളിൽ രണ്ടാമത് എത്തിയത് നോട്ടയാണ്. ഒന്ന് ലാത്തൂർ റൂറലിലും മറ്റൊന്ന് പലസ് കദെഗാവിലും. ഈ രണ്ട് മണ്ഡലങ്ങളിലും മത്സരം കോൺഗ്രസും ശിവസേനയും തമ്മിലായിരുന്നു. രണ്ടിടത്തും കോൺഗ്രസിനായിരുന്നു ജയമെന്ന് പറഞ്ഞാൽ പോര ഏകപക്ഷീയ ജയം.
ലാത്തൂരിൽ കോൺഗ്രസ് സ്ഥാനാർഥിയും മുൻ മുഖ്യമന്ത്രിയുമായി വിലാസ് റാവു ദേശ്‌മുഖിന്റെ മകൻ ധീരജ് ദേശ്‌മുഖ് ജയിച്ചത് 1,35,006 വോട്ടിനാണ്. എതിരായി നിന്ന ശിവസേനയുടെ സ്ഥാനാർഥി സച്ചിൻ രാജരാജെ ദേശ്മുഖ് നേടിയത് 13,335. രണ്ടാമത് എത്തിയ നോട്ടയ്ക്ക് ലഭിച്ചത് 27,287 വോട്ടാണ്. അതായത് ശിവേസനയ്ക്ക് കിട്ടിയ വോട്ടിന്റെ ഇരട്ടിയിലേറെ വോട്ടാണ് നോട്ട നേടിയത്.
കദെഗാവിലും സ്ഥിതി വ്യത്യസ്തമല്ല. പോൾ ചെയ്തതിൽ 83 ശതമാനം വോട്ടും നേടിയത് കോൺഗ്രസ് സ്ഥാനാർതി വിശ്വജിത്ത് കദം. 1,71,497 ആയിരുന്നു കദമിന്റെ ഭൂരിപക്ഷം. എതിർ സ്ഥാനാർഥിയായ ശിവസേനയുടെ സഞ്ജയ് ആനന്ദ വിഭൂതെയ്ക്ക് ലഭിച്ചത് വെറും 8,976 വോട്ട്. പോൾ ചെയ്തതിന്റെ 4% മാത്രമാണിത്. ഇവിടെ നോട്ടയ്ക്ക് ലഭിച്ചത് 20,631 വോട്ട്. പോൾ ചെയ്തതിന്റെ 9.99% ആണിത്.
advertisement
അഞ്ചിടത്ത് എന്തു നടന്നു? ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
അക്കൽകുവ മണ്ഡലത്തിലും സമാന സ്ഥിതിയാണ്. ഇവിടെ കോൺഗ്രസ് സ്ഥാനാർഥി കെ സി പഡാവി ജയിക്കുകയും എതിരായി നിന്ന ശിവസേനയുടെ ആംഷ്യ ഫുൽജി മൂന്നാമത് ആവുകയും ചെയ്തു. ഫുൽജിക്ക് ലഭിച്ചത് 2,096 വോട്ടും ഇവിടെ നോട്ടയ്ക്ക് ലഭിച്ചത് 4,856 വോട്ടാണ്.
മഹാരാഷ്ട്രയിൽ ആകെ വോട്ടുകളുടെ കണക്കിൽ ഒരു രാഷ്ട്രീയപാർട്ടിയേക്കാൾ വോട്ട് നോട്ട നേടി. ആം ആദ്മി പാർട്ടിക്ക് .11 ശതമാനം വോട്ട് ലഭിച്ചപ്പോൾ നോട്ടയ്ക്ക് 1.37 ശതമാനം വോട്ട് ലഭിച്ചു.
advertisement
ഹരിയാനയിലെ ആറ് മണ്ഡലങ്ങളിലും നോട്ടയ്ക്ക് ലഭിച്ച വോട്ട് നിർണായകമായി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 25, 2019 9:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
നോട്ടയെ രാഷ്ട്രീയക്കാർ പേടിക്കണോ? രണ്ടിടത്ത് രണ്ടാമതെത്തിയതെന്തുകൊണ്ട് ?