നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വോട്ടെണ്ണൽ: സംസ്ഥാനത്ത് ഡ്രൈ ഡേ വ്യാഴാഴ്ച മാത്രം; ബിവറേജുകളിൽ വൻ തിരക്ക്

  വോട്ടെണ്ണൽ: സംസ്ഥാനത്ത് ഡ്രൈ ഡേ വ്യാഴാഴ്ച മാത്രം; ബിവറേജുകളിൽ വൻ തിരക്ക്

  സംസ്ഥാനത്ത് വോട്ടെണ്ണൽ ദിനമായ 23ന് മാത്രമായിരിക്കും ഡ്രൈ ഡേ എന്നും അറിയിച്ചു.

  Liqour sale

  Liqour sale

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: വോട്ടെണ്ണലിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച ഡ്രൈ ഡേ ആയിരിക്കും. അതേസമയം, ചൊവ്വാഴ്ച വൈകുന്നേരം മുതൽ വോട്ടെണ്ണൽ ദിനമായ 23ന് വൈകുന്നേരം വരെ മദ്യവിൽപനശാലകൾ അവധിയായിരിക്കുമെന്ന സമൂഹ മാധ്യമപ്രചാരണം തെറ്റാണെന്ന് എക്സൈസ് കമ്മീഷണറുടെ ഓഫീസും ബിവറേജസ് കോർപറേഷനും അറിയിച്ചു.

   സംസ്ഥാനത്ത് വോട്ടെണ്ണൽ ദിനമായ 23ന് മാത്രമായിരിക്കും ഡ്രൈ ഡേ എന്നും അറിയിച്ചു.

   ഏപ്രിൽ മാസത്തിൽ തന്നെ ഇക്കാര്യം തീരുമാനിച്ചതാണെന്നും ഇക്കാര്യത്തിൽ ഇതുവരെ മാറ്റങ്ങൾ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, സാമൂഹ്യമാധ്യമങ്ങളിൽ രണ്ടു ദിവസത്തേക്ക് ഡ്രൈ ഡേ ആണെന്ന് പ്രചരിച്ചത് ബിവറേജസുകളിൽ വൻ തിരക്കിനും കാരണമായി.

   സാമൂഹ്യ മാധ്യമങ്ങളിൽ വാർത്തകൾ കണ്ട ആളുകൾ എക്സൈസ് കമ്മീഷണർ ഓഫീസിലേക്ക് വിളിച്ചു ചോദിച്ചു. ഇതോടെയാണ് വിശദീകരണം പുറത്തിറക്കാൻ അധികൃതർ തീരുമാനിച്ചത്.

   First published:
   )}