ന്യൂഡൽഹി: ഹാത്മ ഗാന്ധിയുടെ 75–ാം രക്തസാക്ഷിത്വ ദിന സ്മരണയിൽ രാജ്യം. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം ബിർല, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉൾപ്പെടെയുള്ളവർ അനുസ്മരിച്ചു. ബാപ്പുവിനെ വണങ്ങുകയും അദ്ദേഹത്തിന്റെ അഗാധമായ ചിന്തകൾ അനുസ്മരിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ അനുസ്മരണ ചടങ്ങുകൾ നടന്നു. ഇന്ദിരാ ഭവനിൽ നടന്ന ചടങ്ങിൽ എകെ ആന്റണി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. തദ്ദേശീയതയുടെയും സ്വാശ്രയത്വത്തിന്റെയും പാതയിലൂടെ സഞ്ചരിച്ച് രാജ്യത്തെ സ്വാശ്രയമാക്കാൻ പ്രചോദിപ്പിച്ച മഹാത്മാഗാന്ധിജിയെ അനുസ്മരിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു.
I bow to Bapu on his Punya Tithi and recall his profound thoughts. I also pay homage to all those who have been martyred in the service of our nation. Their sacrifices will never be forgotten and will keep strengthening our resolve to work for a developed India.
— Narendra Modi (@narendramodi) January 30, 2023
LIVE: President Droupadi Murmu attends Sarva Dharma Prarthana Sabha at Rajghat on Martyrs’ Day https://t.co/C3ireM2wci
— President of India (@rashtrapatibhvn) January 30, 2023
ലോകസമാധാനത്തിനായി മഹാത്മാഗാന്ധി കാണിച്ചുതന്ന പാത ഇന്നും പ്രസക്തമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ‘സ്നേഹത്തോടെയും സാഹോദര്യത്തോടെയും ജീവിക്കാനും സത്യത്തിനുവേണ്ടി പോരാടാനും ബാപ്പു രാജ്യത്തെ മുഴുവൻ പഠിപ്പിച്ചു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ അദ്ദേഹത്തിന് അഭിവാദ്യം അർപ്പിക്കുന്നു’ രാഹുല്‍ ഗാന്ധി കുറിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.