Pahalgam Terror Attack | ഭീകരരെ 'ആയുധധാരികൾ' എന്ന് വിശേഷിപ്പിച്ച് വാർത്ത റിപ്പോർട്ട് ചെയ്തു; ബിബിസിയെ അതൃപ്തി അറിയിച്ച് കേന്ദ്രം

Last Updated:

ബിബിസിയുടെ റിപ്പോർട്ടിംഗ് ഭാവിയിൽ നിരീക്ഷിക്കുമെന്ന് കേന്ദ്രം

News18
News18
യുകെ ആസ്ഥാനമായുള്ള ആഗോള മാധ്യമ ഭീമൻമാരായ ബിബിസി പഹൽഗാം ഭീകരാക്രമണം റിപ്പോർട്ട് ചെയ്തതിലെ അതൃപ്തി അറിയിച്ച് കേന്ദ്ര സർക്കാർ. ഭീകരരെ ആയുധധാരികൾ(Militants) എന്ന് വിശേഷിപ്പിച്ച് വാർത്ത നൽകിയതിലാണ് ബിബിസി ഇന്ത്യ മേധാവി ജാക്കി മാർട്ടിനെ കേന്ദ്രം കടുത്ത അതൃപ്തി അറിയിച്ചത്. ഭീകരാക്രമണത്തെക്കുറിച്ചുള്ള ബിബിസിയുടെ റിപ്പോർട്ടിംഗ് ഭാവിയിൽ വിദേശകാര്യ മന്ത്രാലയം നിരീക്ഷിക്കുമെന്ന് സർക്കാർ പറഞ്ഞു.ഏതെങ്കിലും തരത്തിലുള്ള നിയമലംഘനമുണ്ടായാൽ കർശന നടപടികളിലേക്ക് നീങ്ങുമെന്നും സൂചനയുണ്ട്.
കശ്മീരിലെ ആക്രമണത്തിന് ശേഷം പാക്കിസ്ഥാൻ ഇന്ത്യക്കാർക്കുള്ള വിസ താൽക്കാലികമായി നിർത്തിവച്ചു എന്ന വാർത്തയിൽ പഹൽഗാം ഭീകരാക്രമണത്തെ 'മിലിറ്റന്റ് അറ്റാക്ക്'(ആയുധധാരികൾ നടത്തിയ ആക്രമണം)എന്നാണ് വിശേഷിപ്പിച്ചത്. മാത്രമല്ല കശ്മീരിനെ "ഇന്ത്യൻ ഭരണത്തിലുള്ള കശ്മീർ" എന്നാണ് വാർത്തിയിൽ പറഞ്ഞത്. തീവ്രവാദികൾ എന്ന വാക്ക് ഉപയോഗിക്കുന്നതിന് പകരം "മിലിറ്റന്റ്" എന്ന വാക്ക് ഉപയോഗിക്കുന്നതിനെ കേന്ദ്രം എതിർക്കുകയും തീവ്രവാദികൾ വിനോദ സഞ്ചാരിളെ വെടിവച്ചു കൊല്ലുന്നതിനുമുമ്പ് അവരുടെ മതം ചോദിച്ചെന്ന വസ്തുത റിപ്പോർട്ടിൽ കുറച്ചുകാണിച്ചെന്നും ആരോപിച്ചു.
പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക് യൂട്യൂബ് ചാനലുകൾക്കും ഇന്ത്യ വിലക്ക് ഏർപ്പെടുത്തി. മുൻ ക്രിക്കറ്റർ ഷോയിബ് അക്തർ അടക്കമുള്ളവരുടെ 16 യൂട്യൂബ് ചാനലുകൾക്കാണ് ഇന്ത്യ വിലക്കേർപ്പെടുത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/India/
Pahalgam Terror Attack | ഭീകരരെ 'ആയുധധാരികൾ' എന്ന് വിശേഷിപ്പിച്ച് വാർത്ത റിപ്പോർട്ട് ചെയ്തു; ബിബിസിയെ അതൃപ്തി അറിയിച്ച് കേന്ദ്രം
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement