പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗദി സന്ദർശനം: വീണ്ടും വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ
Last Updated:
രണ്ടു ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ചയാണ് നരേന്ദ്ര മോദി സൗദിയിലേക്ക് പോകുന്നത്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രയ്ക്ക് വീണ്ടും വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ. നരേന്ദ്ര മോദിയുടെ സൗദി സന്ദർശനത്തിനായാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പാകിസ്ഥാനോട് അനുമതി തേടിയത്. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രിയെ പാക്ക് വ്യോമപാതയിലൂടെ സഞ്ചരിക്കാൻ അനുവദിക്കില്ലെന്നു വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഇന്ത്യൻ ഹൈക്കമ്മീഷനെ അറിയിച്ചു. രണ്ടു ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ചയാണ് നരേന്ദ്ര മോദി സൗദിയിലേക്ക് പോകുന്നത്.
കഴിഞ്ഞ മാസം നരേന്ദ്ര മോദിയുടെ യുഎസ് യാത്രയ്ക്കും രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ ഐസ്‌ലൻഡ് യാത്രയ്ക്കും പാകിസ്ഥാൻ വ്യോമപാത നിഷേധിച്ചിരുന്നു. കശ്മീരിലെ ജനങ്ങൾക്കുമേൽ ഇന്ത്യ നടത്തുന്ന അതിക്രമങ്ങൾ കണക്കിലെടുത്താണു തീരുമാനമെന്നാണ് പാക് വിദേശകാര്യമന്ത്രി അന്നു പറഞ്ഞത്. പാക് നടപടിയെ ഇന്ത്യ അപലപിക്കുകയും ചെയ്തിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 27, 2019 6:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗദി സന്ദർശനം: വീണ്ടും വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ