'വടത്തിൽ കയറ്റം സോ സിംപിൾ'; കായികമന്ത്രി കിരൺ റിജിജുവിന്റെ വീഡിയോ വൈറൽ

News18 Malayalam | news18
Updated: October 27, 2019, 5:03 PM IST
'വടത്തിൽ കയറ്റം സോ സിംപിൾ'; കായികമന്ത്രി കിരൺ റിജിജുവിന്റെ വീഡിയോ വൈറൽ
News18
  • News18
  • Last Updated: October 27, 2019, 5:03 PM IST
  • Share this:
ന്യൂഡല്‍ഹി: ഫിറ്റ് നെസ്സിന്റെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്ന രാഷ്ട്രീയക്കാരിൽ ഒരാളാണ് കേന്ദ്രകായിക മന്ത്രി കിരൺ റിജിജു. സോഷ്യൽ മീഡിയയിലെ ഏറ്റവും ചാലഞ്ചുകളും ട്രെൻഡുകളുമെല്ലാം പിന്തുടരുന്നതിൽ മന്ത്രി ശ്രദ്ധാലുവാണ്. വിവിധ ചാലഞ്ചുകൾ സ്വീകരിച്ചുകൊണ്ട് ഫോട്ടോകളും വീഡിയോകളും പതിവായി അദ്ദേഹം പോസ്റ്റുചെയ്യാറുണ്ട്. മുൻപ് ബോട്ടിൽ ക്യാപ് ചാലഞ്ചിലും അദ്ദേഹം പങ്കെടുത്തിരുന്നു.

രണ്ട് ദിവസം മുമ്പ്, വടത്തിൽ കയറുന്ന ഒരു വീഡിയോ റിജിജു പോസ്റ്റുചെയ്തിരുന്നു. അനായാസമായുള്ള കയറ്റമാണ് ഇപ്പോൾ ആരാധകരെ അതിശയിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ നീക്കങ്ങൾ ഒളിമ്പിക് മെഡൽ ജേതാവായ കാർമെലിറ്റ ജെറ്ററിനെ പോലും ആകർഷിച്ചു.


അടുത്തിടെ, റിജിജു 15,000 അടിക്ക് മുകളിലുള്ള മാഗോ-തിങ്ബുവിലേക്ക് ട്രെക്കിങ്ങ് നടത്തി ഗാന്ധി സങ്കല്‍പ് യാത്ര പൂര്‍ത്തിയാക്കിയാക്കിയിരുന്നു. അവിടെ വെച്ച് നടത്തിയ ഒരു റോപ് ക്ലൈമ്പിങ്ങിന്റെ വീഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ടുവിനൊപ്പമാണ് മനോഹരമായ തവാങ് മേഖലയിലൂടെ സഞ്ചരിച്ചാണ് ദിരംഗിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ മൗണ്ടെയ്നറിംഗ് ആന്‍ഡ് അലൈഡ് സ്‌പോര്‍ട്‌സില്‍ (നിമാസ്) അദ്ദേഹം എത്തിയത്. രാജ്യത്തെ പ്രൈമര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സില്‍ എത്തിയ അദ്ദേഹം വിവിധ തരത്തിലുള്ള പരിശീലനങ്ങളും കോഴ്‌സുകളും പരിശോധിക്കുന്നതിനിടയില്‍ റോപ് ക്ലൈമ്പിങ്ങില്‍ അരക്കൈ നോക്കുകയായിരുന്നു. ഇതിന്റെ വീഡിയോ അദ്ദേഹം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.First published: October 27, 2019, 5:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading