Vandebharat മൂന്ന് വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു; മൂന്ന് സംസ്ഥാനങ്ങളിലെ യാത്രക്കാർക്ക് പ്രയോജനം
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഉത്തർ പ്രദേശ്, കർണാടക, തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ യാത്രക്കാർക്ക് പുതിയ വന്ദേഭാരത് ട്രെയിനുകൾ പ്രയോജനപ്പെടുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
പുതിയ മൂന്ന് വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. മീററ്റ്-ലഖ്നൌ, മധുര-ബെംഗളുരു, ചെന്നൈ നാഗർകോവിൽ എന്നീ റൂട്ടുകളിലെ പുതിയ വന്ദേഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്. ഉത്തർ പ്രദേശ്, കർണാടക, തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ യാത്രക്കാർക്ക് പുതിയ വന്ദേഭാരത് ട്രെയിനുകൾ പ്രയോജനപ്പെടുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
തദ്ദേശിയമായി നിർമ്മിച്ച വന്ദേഭാരത് ട്രെയിനുകളിൽ ലോകോത്തര സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കവച് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സുരക്ഷാ സംവിധാനങ്ങലും സജ്ജീകരിച്ചിട്ടുണ്ട്. 360 ഡിഗ്രി തിരിയുന്ന ഇരിപ്പിടങ്ങളും ഭിന്നശേഷി സൌഹൃദ ടോയ്ലെറ്റുകളും ട്രെയിനിലുണ്ടാകും.
തമിഴ് നാട്ടിലെ നാഗർകോവിലെനെ ചെന്നെയുമായി ബന്ധിപ്പിക്കുന്ന ആദ്യ വന്ദേഭാരതാണ് ഫ്ളാഗ് ഓഫ് ചെയ്തത്. 726 കിലോമീറ്റർ ദൂരം തമിഴ് നാട്ടിലൂടെ സഞ്ചരിക്കുന്ന വന്ദേഭാരത് കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി,വിരുദു നഗർ, മധുരൈ,ഡിണ്ടിഗൽ, ട്രിച്ചി, പെരമ്പലൂർ,കടലൂർ, വില്ലുപുരം , ചെങ്കൽപ്പേട്ട്,ചെന്നൈ എന്നീ 12 ജില്ലകളിലെ യാത്രക്കാർക്കാണ് ആധുനികവും വേഗതയേറിയതുമായ യാത്രാനുഭവം നൽകുക.
advertisement
മധുരൈ-ബെംഗളുരു വന്ദേഭരത് എക്സ്പ്രസ് തിരുച്ചിറപ്പള്ളി വഴി മധുരയെ ബെംഗളുരുവുമായി ബന്ധിപ്പിക്കുന്നു.വിദ്യാർത്ഥികൾക്കും, ബിസിനസുകാർക്കും മറ്റ് തൊഴിലുകൾ ചെയ്യുന്നവർക്കും തമിഴ് നാട്ടിൽ നിന്നും ബെംഗളുരുവിലേക്ക പോകാനുള്ള എളുപ്പമാർഗമാകും മധുരൈ -ബെംഗളുരു വന്ദേഭാരത് എക്സ്പ്രസ്.മീററ്റിനെ ലഖ്നൌവുമായി ബന്ധിപ്പിക്കുന്ന വന്ദേഭാരതാണ് ഫ്ളാഗ് ഓഫ് ചെയ്തതിൽ മൂന്നാമത്തേത്.
മേക്ക് ഇൻ ഇന്ത്യക്കു കീഴിൽ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത വന്ദേഭാരത് ട്രെയിനുകൾ 2019 ഫെബ്രുവരി 15നാണ് ആദ്യമായി അവതരിപ്പിക്കുന്നത്. 200ൽ അധികം വന്ദേഭാരത് ട്രെയിനുകൾ രാജ്യത്തൊട്ടാകെ നിലവിൽ സർവീസ് നടത്തുന്നുണ്ട്. രാജ്യത്തെ 280ൽ പരം ജില്ലകളുമാമയി ബന്ധിപ്പിക്കുന്ന സർവീസ് ദശലക്ഷക്കണക്കിന് യാത്രക്കാർക്കാണ് പ്രയോജനപ്പെടുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 01, 2024 2:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Vandebharat മൂന്ന് വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു; മൂന്ന് സംസ്ഥാനങ്ങളിലെ യാത്രക്കാർക്ക് പ്രയോജനം


