PM Narendra Modi | പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കേരളത്തിൽ എത്തും
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഇന്ത്യൻ നാവിക സേനക്കായി തദ്ദേശീയമായി നിർമ്മിച്ച വിമാന വാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് വെള്ളിയാഴ്ച പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കേരളത്തിൽ എത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിക്കും.
ഇന്ത്യൻ നാവിക സേനക്കായി തദ്ദേശീയമായി നിർമ്മിച്ച വിമാന വാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് വെള്ളിയാഴ്ച പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഇന്ത്യൻ നാവിക സേനയുടെ പുതിയ പതാകയും പ്രധാന മന്ത്രി അനാഛാദനം ചെയ്യും.
കൊളോണിയൽ ഭൂതകാലത്തിൽ നിന്ന് മോചനം നേടുന്നതും ഇന്ത്യയുടെ സമ്പന്നമായ സമുദ്ര പൈതൃകത്തിന് അനുയോജ്യമാക്കുകയും ചെയ്യുന്നതാണ് നാവിക സേനയുടെ പുതിയ പതാകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 30, 2022 2:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
PM Narendra Modi | പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കേരളത്തിൽ എത്തും