20,000 കോടി രൂപ വിതരണം ചെയ്യുന്ന കിസാൻ നിധി; നരേന്ദ്ര മോദി 3.0 ആദ്യമായി ഒപ്പുവച്ച ഫയൽ

Last Updated:

കർഷകർക്ക് ധനസഹായം നൽകുന്ന ഈ ബില്ല് പ്രകാരം രാജ്യത്തെ 9.3 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുക

തുടർച്ചയായി മൂന്നാം തവണയും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുത്തിരിക്കുകയാണ് നരേന്ദ്ര മോദി. ഞായറാഴ്ച പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം മോദി ആദ്യം ഒപ്പുവെച്ചിരിക്കുന്നത് കർഷകർക്ക് കിസാന്‍ നിധി ഫണ്ടിന്റെ പതിനേഴാം ഗഡു വിതരണം ചെയ്യുന്നതിനുള്ള ഫയലിലാണ്. കർഷകർക്ക് ധനസഹായം നൽകുന്ന ഈ ബില്ല് പ്രകാരം രാജ്യത്തെ 9.3 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുക. ഏകദേശം 20,000 കോടി കോടി രൂപയോളമാണ് കിസാന്‍ നിധിയിലൂടെ വിതരണം ചെയ്യുക.
"ഞങ്ങളുടെ സർക്കാർ കിസാൻ കല്യാണിനോട് പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്. അതിനാൽ ചുമതലയേറ്റെടുത്ത ശേഷം ഒപ്പിട്ട ആദ്യ ഫയൽ കർഷക ക്ഷേമവുമായി ബന്ധപ്പെട്ടതാണ് എന്നത് ഉചിതമാണ്. വരും കാലങ്ങളിലും കർഷകർക്കും കാർഷിക മേഖലയ്ക്കും വേണ്ടി കൂടുതൽ പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു," ഫയലിൽ ഒപ്പുവെച്ചശേഷം പ്രധാനമന്ത്രി പറഞ്ഞു. മോദി സർക്കാരിന്റെ പുതിയ മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് വൈകിട്ട് നടക്കും. ഇതിനിടയിലാണ് കിസാന്‍ നിധി ഫയലില്‍ ഒപ്പുവച്ചത്.
ഞായറാഴ്ച ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മൂന്നാം മന്ത്രിസഭയുടെ ഭാഗമായി 71 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. നേരത്തെ ഉണ്ടായിരുന്ന 34 മന്ത്രിമാരെ മോദി ഈ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ 19 ക്യാബിനറ്റ് അംഗങ്ങളും ഉണ്ട്. രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിർമല സീതാരാമൻ, എസ് ജയശങ്കർ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത ക്യാബിനറ്റ് മന്ത്രിമാരിൽ ഉൾപ്പെടുന്നു.
advertisement
മോദി 3.0 മന്ത്രിസഭയിൽ 30 കാബിനറ്റ് അംഗങ്ങളും 5 പേർ സ്വതന്ത്ര ചുമതലയുള്ളവരുമാണ്. കൂടാതെ 36 പേർ സഹ മന്ത്രിമാരാണ്. മൊത്തം മന്ത്രിസഭയില്‍ 72 അംഗങ്ങളാണുള്ളത്. ഈ മന്ത്രിമാർ 24 സംസ്ഥാനങ്ങളെയും സംസ്ഥാനങ്ങൾക്കുള്ളിലെ എല്ലാ പ്രദേശങ്ങളെയും പ്രതിനിധീകരിക്കുന്നവരാണ്. ഇതിൽ ഏറ്റവും കൂടുതൽ മന്ത്രിമാർ ഉത്തർപ്രദേശിൽ നിന്നും എട്ട് മന്ത്രിമാർ ബിഹാറിൽ നിന്നുമാണ്. 27 മന്ത്രിമാർ ഒബിസി വിഭാഗത്തിൽപ്പെട്ടവരും 10 പേർ എസ്. സി വിഭാഗത്തിൽ നിന്നും ആണ് . അതോടൊപ്പം എസ്.ടി വിഭാഗത്തിൽ നിന്നും 5 പേരും ന്യൂനപക്ഷ സമുദായത്തിൽ നിന്ന് 5 പേരുടെയും പ്രാതിനിധ്യവും മന്ത്രിസഭയിൽ ഉണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
20,000 കോടി രൂപ വിതരണം ചെയ്യുന്ന കിസാൻ നിധി; നരേന്ദ്ര മോദി 3.0 ആദ്യമായി ഒപ്പുവച്ച ഫയൽ
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement