'വരുന്നത് പുതിയ ഊർജവും വിശ്വാസവും നൽകുന്ന ബഡ്ജറ്റ്; 2047ൽ ഇന്ത്യ വികസിത രാജ്യം' ; പ്രധാനമന്ത്രി
- Published by:Nandu Krishnan
- news18-malayalam
Last Updated:
യുവാക്കൾ വികസിത രാജ്യത്തിന്റെ ഉപഭോക്താക്കളാകുമെന്നും പ്രധാനമന്ത്രി
പുതിയ ഊർജവും പുതിയ വിശ്വാസവും നൽകുന്ന ബജറ്റ് ആയിരിക്കും വരുന്നതെന്നും 2047ൽ വികസിത രാജ്യമെന്ന സ്വപ്നം ഇന്ത്യ സാക്ഷാത്കരിക്കുമെന്നു പ്രധാന മന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബഡ്ജറ്റ് സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പത്തിന്റെ ദേവതയായ മഹാലക്ഷ്മിയെ വണങ്ങിക്കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യത്തെ ദരിദ്രരെയും ഇടത്തരക്കാരെയും മഹാലക്ഷ്മി തുടർന്നും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു
ജനാധിപത്യ രാജ്യമായി ഇന്ത്യ 75 വർഷം പൂർത്തിയാക്കിയത് അഭിമാനകരമാണ്. രാജ്യത്തെ ജനങ്ങൾ മൂന്നാമതും അവസരം നൽകി. നിർണായകമായ ബില്ലുകൾ ആണ് ഈ സമ്മേളനത്തിൽ അവതരിപ്പിക്കുന്നത്. വികസിത രാജ്യമാകാനുള്ള പരിഷ്കാരങ്ങൾക്ക് ശക്തി പകരുകയാണ് പുതിയ ബഡ്ജന്റ്റിന്റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.
Check out: Latest Union Budget 2025 Updates
യുവാക്കൾ വികസിത രാജ്യത്തിന്റെ ഉപഭോക്താക്കളാകും. യുവ എംപി മാർക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാനാകും. സ്ത്രീ ശാക്തീകരണത്തിനും സർക്കാർ പ്രാധാന്യം നൽകുമെന്നും പാർലമെന്റ് സമ്മേളനം സുഗമമാക്കുന്നതിൽ പ്രതിപക്ഷത്തിന്റെ സഹകരണം അനിവാര്യമാണന്നും പ്രധാനമന്ത്രി പറഞ്ഞു.
advertisement
പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയാണ്. നാളെ ധന മന്ത്രി നിർമലാ സീതാരാമൻ ബഡ്ജറ്റ് അവതരിപ്പിക്കും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 31, 2025 11:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'വരുന്നത് പുതിയ ഊർജവും വിശ്വാസവും നൽകുന്ന ബഡ്ജറ്റ്; 2047ൽ ഇന്ത്യ വികസിത രാജ്യം' ; പ്രധാനമന്ത്രി