2019 ൽ മരിച്ച ബിജെപി നേതാവ് ജെയ്റ്റ്‌ലി 2020ലെ കർഷക നിയമത്തിനിടെ ഭീഷണിപ്പെടുത്തിയെന്ന് രാഹുൽ ഗാന്ധി

Last Updated:

അരുൺ  ജെയ്റ്റ്ലി മരിച്ച് ഒരു വര്‍ഷത്തിന് ശേഷം കൊണ്ടുവന്ന കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് എങ്ങനെയാണ് അദ്ദേഹം രാഹുൽ ഗാന്ധിയെ ഭീഷണിപ്പെടുത്തിയതെന്ന്....

രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി
2019ൽ അന്തരിച്ച ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അരുൺ ജെയ്റ്റ്ലിക്കെതിരെ വിചിത്ര പരാമർശവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കാർഷിക നിയമങ്ങൾക്കെതിരെ പോരാടുന്ന സമയത്ത് തന്നെ ഭീഷണിപ്പെടുത്താൻ  അരുൺ ജെയ്റ്റ്ലിയെ സർക്കാർ അയച്ചെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. സർക്കാരിനെ എതിർക്കുന്നത് തുടരുകയും കാർഷിക നിയമങ്ങൾക്കെതിരെ പോരാടുകയും ചെയ്താൽ തനിക്കെതിരെ നടപടി എടുക്കേണ്ടി വരുമെന്ന് അരുൺ ജെയ്റ്റ്ലി പറഞ്ഞതായും രാഹുൽ ഗാന്ധി പറഞ്ഞു. ഡൽഹിയിൽ നടന്ന വാർഷിക നിയമ സമ്മേളനം - 2025 നെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാഹുൽ. നിങ്ങൾ ആരോടാണ് സംസാരിക്കുന്നതെന്ന് ഒരു ധാരണയും ഇല്ലേ എന്ന് അരുൺ ജെയ്റ്റ്ലിയോട് മറുപടി പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.
advertisement
ദീർഘനാളത്തെ അസുഖത്തെത്തുടർന്ന് ന്യൂഡൽഹിയിലെ ഓർഡിനൻസ് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്)  വച്ച് ജെയ്റ്റ്‌ലി മരിച്ചതിന് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് പ്രതിഷേധത്തിനിടയാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ സർക്കാർ ഓർഡിനൻസായി അവതരിപ്പിച്ചത്. 2020 ജൂണിലാണ് കാർഷിക നിയമങ്ങൾ സർക്കാർ ഓർഡിനൻസുകളായി അവതരിപ്പിക്കുന്നത്. പിന്നീട് 2020 സെപ്റ്റംബറിലാണ് പാർലമെന്റിൽ പാസാക്കിയത്. അരുൺ  ജെയ്റ്റ്ലി മരിച്ച് ഒരു വര്‍ഷത്തിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് എങ്ങനെയാണ് അദ്ദേഹം രാഹുലിൽ ഗാന്ധിയെ ഭീഷണിപ്പെടുത്തിയതെന്ന ചോദ്യവുമായി ജെയ്റ്റ്ലിയുടെ മകനും ബിജെപി നേതൃത്വവും രംഗത്തെത്തി.
advertisement
കാർഷിക നിയമങ്ങളുടെ സമയക്രമത്തെക്കുറിച്ച് രാഹുൽ ഗാന്ധിയെ ഓർമ്മിപ്പിച്ച ബിജെപി എംപി അനുരാഗ് താക്കൂർ, ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ അരുൺ ജെയ്റ്റ്‌ലി അന്തരിച്ചുവെന്നും, ഒരു പുതിയ നുണ പറഞ്ഞതിന് അദ്ദേഹം മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
"രാഹുൽ ഗാന്ധി എല്ലാ ദിവസവും പുതിയ നുണകളും പുതിയ പ്രചാരണങ്ങളുമായി വരുന്നു. അരുൺ ജെയ്റ്റ്‌ലി 2019 ഓഗസ്റ്റ് 24 ന് മരിച്ചുവെന്നും കാർഷിക നിയമങ്ങൾ ലോക്‌സഭയിൽ 2020 സെപ്റ്റംബർ 17 നും രാജ്യസഭയിൽ 2020 സെപ്റ്റംബർ 20നും പാസാക്കിയെന്നും  രാഹുൽ ഗാന്ധിയെ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ബിൽ വരുമ്പോൾ, അരുൺ ജെയ്റ്റ്‌ലി മരിച്ചിരുന്നു. രാഹുൽ ഗാന്ധി അരുൺ ജെയ്റ്റ്‌ലിയുടെ കുടുംബത്തോടും ബിജെപിയോടും മുഴുവൻ രാജ്യത്തോടും മാപ്പ് പറയണം," അനുരാഗ് താക്കൂർ എഎൻഐയോട് പറഞ്ഞു.
advertisement
രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി അരുൺ ജെയ്റ്റ്ലിയുടെ മകൻ റോഹൻ ജെയ്റ്റ്‌ലിയും രംഗത്തെത്തി
"കാർഷിക നിയമങ്ങളുടെ പേരിൽ എന്റെ പിതാവ് അരുൺ ജെയ്റ്റ്‌ലി തന്നെ ഭീഷണിപ്പെടുത്തിയെന്ന് രാഹുൽ ഗാന്ധി ഇപ്പോൾ അവകാശപ്പെടുന്നു. എന്റെ അച്ഛൻ 2019 ൽ അന്തരിച്ചു. കാർഷിക നിയമങ്ങൾ 2020 ൽ അവതരിപ്പിച്ചു. ഏറ്റവും പ്രധാനമായി, എതിർ വീക്ഷണത്തിന്റെ പേരിൽ ആരെയും ഭീഷണിപ്പെടുത്തുക എന്നത് എന്റെ പിതാവിന്റെ സ്വഭാവമായിരുന്നില്ല. അദ്ദേഹം ഒരു ഉറച്ച ജനാധിപത്യവാദിയായിരുന്നു, എപ്പോഴും സമവായം കെട്ടിപ്പടുക്കുന്നതിൽ വിശ്വസിച്ചിരുന്നു. രാഷ്ട്രീയത്തിൽ പലപ്പോഴും സംഭവിക്കുന്നതുപോലെ അത്തരമൊരു സാഹചര്യം സംഭവിക്കുകയാണെങ്കിൽ, എല്ലാവർക്കും സ്വീകാര്യമായ ഒരു പരിഹാരത്തിലെത്താൻ സ്വതന്ത്രവും തുറന്നതുമായ ചർച്ചകൾ അദ്ദേഹം ക്ഷണിക്കുമായിരുന്നു"- റോഹൻ ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
2019 ൽ മരിച്ച ബിജെപി നേതാവ് ജെയ്റ്റ്‌ലി 2020ലെ കർഷക നിയമത്തിനിടെ ഭീഷണിപ്പെടുത്തിയെന്ന് രാഹുൽ ഗാന്ധി
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement