'ഇന്ത്യൻ സൈന്യം അവരുടെ വീര്യവും ധൈര്യവും കാണിച്ചു, സാധാരണക്കാരെ ആക്രമിച്ചിട്ടില്ല': രാജ്നാഥ് സിങ്
- Published by:Sneha Reghu
- news18-malayalam
Last Updated:
സ്വന്തം മണ്ണിൽ നടന്ന ആക്രമണത്തിന് മറുപടി നൽകാനുള്ള അവകാശം ഇന്ത്യൻ സൈന്യം ഉപയോഗിച്ചെന്ന് രാജ്നാഥ് സിങ് പറഞ്ഞു
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ വിജയകരമായി പൂർത്തീകരിച്ചതിന് ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. നമ്മുടെ പ്രിയപ്പെട്ടവരെ കൊന്നവരെ മാത്രമാണ് വധിച്ചതെന്നും സാധാരണക്കാരെ കൊലപ്പെടുത്തിയിട്ടില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.
'നമ്മുടെ സേന തീവ്രവാദ ക്യാമ്പുകൾ തകർത്തുകൊണ്ട് പാകിസ്ഥാന് ഉചിതമായ മറുപടി നൽകി. നമ്മുടെ സായുധ സേനയെ ഞാൻ പ്രശംസിക്കുന്നു. ഏപ്രിൽ 22-ന് നമ്മുടെ സാധാരണക്കാരെ കൊന്നവരെയാണ് വധിച്ചത്. പാകിസ്ഥാനിലെ ഒരു സാധാരണക്കാരൻ പോലും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടില്ല. പിന്തുണച്ച പ്രധാനമന്ത്രിക്ക് നന്ദി. തിരിച്ചടിക്കാനുള്ള അവകാശമാണ് ഇന്ത്യ ഉപയോഗിച്ചത്.'- രാജ്നാഥ് സിങ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഇന്ത്യൻ സൈന്യം അവരുടെ വീരും ധൈര്യവും പ്രകടിപ്പിച്ചു. പുതിയ ചരിത്രമാണ് കുറിച്ചത്. വളരെ കൃത്യതയോടെ ജാഗ്രതയോടെെ നടപടി സ്വീകരിച്ചു. ഇന്ത്യൻ സൈനികരെയും ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നു. സ്വന്തം മണ്ണിൽ നടന്ന ആക്രമണത്തിന് മറുപടി നൽകാനുള്ള അവകാശം ഇന്ത്യൻ സൈന്യം ഉപയോഗിച്ചു. തീവ്രവാദികളുടെ മനോവീര്യം തകർക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ ആക്രമണം നടത്തിയത്. പാക് അധീന കശ്മീരിലെ അടക്കം ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് സൈന്യം തകർത്തത്. 1.44-ഓടെ നീതി നടപ്പാക്കിയെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സൈന്യം സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
May 07, 2025 7:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ഇന്ത്യൻ സൈന്യം അവരുടെ വീര്യവും ധൈര്യവും കാണിച്ചു, സാധാരണക്കാരെ ആക്രമിച്ചിട്ടില്ല': രാജ്നാഥ് സിങ്