'രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചാൽ ശിഷ്ടകാലം വേദങ്ങൾക്കും ഉപനിഷത്തുകൾക്കും കൃഷിക്കും വേണ്ടി സമർപ്പിക്കും'; അമിത് ഷാ
- Published by:Nandu Krishnan
- news18-malayalam
Last Updated:
പ്രകൃതിദത്ത കൃഷി ശരീരത്തെ രോഗവിമുക്തമാക്കാൻ മാത്രമല്ല, മരുന്നുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സഹായിക്കുന്നുവെന്ന് അമിത് ഷാ
രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച ശേഷമുള്ള പദ്ധതികളെക്കുറിച്ച് സൂചന നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച ശേഷം തന്റെ ജീവിതത്തിന്റെ ശേഷിക്കുന്ന ഭാഗം വേദങ്ങൾക്കും ഉപനിഷത്തുകൾക്കും പ്രകൃതി കൃഷിക്കും വേണ്ടി സമർപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കും മറ്റ് സഹകരണ തൊഴിലാളികൾക്കും വേണ്ടി സംഘടിപ്പിച്ച 'സഹകാർ സംവാദ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൈവകൃഷി എന്നത് വളരെയധികം നേട്ടങ്ങളുള്ള ഒരു ശാസ്ത്രാധിഷ്ഠിത സാങ്കേതികതയാണെന്ന് അദ്ദേഹം പറഞ്ഞു."രാസവളങ്ങൾ ഉപയോഗിച്ച് വളർത്തുന്ന ഗോതമ്പ് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു, അതിൽ ബിപി (രക്തസമ്മർദ്ദം), പ്രമേഹം, തൈറോയ്ഡ് തുടങ്ങിയ ജീവിതശൈലി വൈകല്യങ്ങളും കാൻസർ പോലുള്ള ജീവൻ അപകടപ്പെടുത്തുന്ന രോഗങ്ങളും ഉൾപ്പെടുന്നു," അദ്ദേഹം പറഞ്ഞു. "പ്രകൃതിദത്ത കൃഷി ശരീരത്തെ രോഗവിമുക്തമാക്കാൻ മാത്രമല്ല, മരുന്നുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രകൃതി കൃഷി കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുമെന്ന് പറഞ്ഞ അദ്ദേഹം തന്റെ കൃഷിയിടത്തിലെ കാർഷികോൽപ്പന്നങ്ങളിൽ 1.5 മടങ്ങ് വർധനവ് രേഖപ്പെടുത്തിയതിന്റെ സ്വന്തം അനുഭവവും പങ്കുവെച്ചു.
advertisement
വായനയോടുള്ള ഇഷ്ടം അമിത് ഷാ പലപ്പോഴും പ്രകടിപ്പിക്കാറുണ്ട്. വായിക്കാൻ സമയമില്ലാത്തതുകൊണ്ട് മാറ്റി വച്ചിരിക്കുന്ന 8,000 പുസ്തകങ്ങൾ തന്റെ കൈവശമുണ്ടെന്നും തനിക്ക് ശാസ്ത്രീയ സംഗീതത്തോടും കമ്പമുണ്ടെന്നും നെറ്റ്‌വർക്ക് 18-നുമായുള്ള ഒരു പരിപാടിയിൽ അമിത് ഷാ പറഞ്ഞിരുന്നു
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
July 10, 2025 7:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചാൽ ശിഷ്ടകാലം വേദങ്ങൾക്കും ഉപനിഷത്തുകൾക്കും കൃഷിക്കും വേണ്ടി സമർപ്പിക്കും'; അമിത് ഷാ