ന്യൂഡല്ഹി: ഐപിഎസ് ഉദ്യോഗസ്ഥനായ ഋഷി കുമാര് ശുക്ലയെ സിബിഐയുടെ പുതിയ ഡയറക്ടറായി തെരഞ്ഞെടുത്തു. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം. 1983 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് ഋഷി കുമാര് ശുക്ല. മധ്യപ്രദേശില് ഡിജിപിയായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
രണ്ടു വര്ഷത്തേക്കാണ് ശക്ലയുടെ നിയമനം. അലോക് വര്മയെ സിബിഐ സ്ഥാനത്ത് നിന്നു നീക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്ക്കുശേഷമാണ് സിബിഐ ഡയറക്ടറായി ഋഷി കുമാര് ശുക്ലയെത്തുന്നത്.
കോണ്ഗ്രസ് നേതാവ് മല്ലികാര്ജ്ജുന് ഖാര്ഗെയുടെ എതിര്പ്പുകളെ അവഗണിച്ചാണ് പുതിയ ഡയറക്ടറെ നിയമിച്ചിരിക്കുന്നത്. മുതിര്ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ ജാവേദ് അഹമ്മദ്, രജനി കാന്ത് മിശ്ര, എസ്എസ് ദേശ്വാള് തുടങ്ങിയവരുടെ പേരുകളും പുതിയ ഡയറക്ടര് സ്ഥാനത്തേക്ക് ഉയര്ന്നു കേട്ടിരുന്നു. 1984 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥരാണ് ഇവരെല്ലാം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.