ഭരണഘടനയില്‍ 'സോഷ്യലിസ്റ്റ്, മതേതരത്വം' ഉള്‍പ്പെടുത്തിയത് പുനഃപരിശോധിക്കണം: ആര്‍എസ്എസ്
- Published by:Rajesh V
- news18-malayalam
Last Updated:
അടിയന്തരാവസ്ഥക്കാലത്ത് 42-ാം ഭേദഗതിയിലൂടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ത്ത രണ്ടുവാക്കുകളായ 'സോഷ്യലിസ്റ്റ്, മതേതരത്വം' എന്നീ വാക്കുകള്‍ നിലനില്‍ക്കുമോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തില്‍ 'സോഷ്യലിസ്റ്റ്, മതേതരത്വം' എന്നിവ ഉള്‍പ്പെടുത്തിയത് പുനഃപരിശോധിക്കണമെന്ന് ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസബാലെ. ഭരണഘടനയ്ക്ക് വേണ്ടി വാദിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഇപ്പോഴത്തെ തലമുറ ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ 50 വര്‍ഷം മുമ്പ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിന് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത് 42-ാം ഭേദഗതിയിലൂടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ത്ത രണ്ടുവാക്കുകളായ 'സോഷ്യലിസ്റ്റ്, മതേതരത്വം' എന്നീ വാക്കുകള്‍ നിലനില്‍ക്കുമോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി ആര്‍ അംബേദ്കര്‍ തയ്യാറാക്കിയ ഭരണഘടനയുടെ ആമുഖത്തില്‍ മതേതരത്വം, സോഷ്യലിസം എന്നിവ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥയുടെ 50ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥക്കാലത്ത് പതിനായിരക്കണക്കിന് ആളുകള്‍ ജയിലില്‍ അടയ്ക്കപ്പെട്ടുമെന്നും പീഡനത്തിന് ഇരയാക്കപ്പെട്ടുമെന്നും അദ്ദേഹം പറഞ്ഞു. നിയമവ്യവസ്ഥയുടെയും മാധ്യമങ്ങളുടെയും സ്വാതന്ത്ര്യം ഹനിക്കപ്പെട്ടുമെന്നും ഹൊസബാല കൂട്ടിച്ചേര്‍ത്തു. സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ വാക്കുകള്‍ ഭരണഘടനയില്‍ പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണെന്നും അവ നിലനിര്‍ത്തണമോ എന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ''യഥാര്‍ത്ഥ ഭരണഘടനയില്‍ അവയെക്കുറിച്ച് പ്രതിപാദിച്ചിട്ടില്ല, അതിനാല്‍ അവ ഭരണഘടനയില്‍ ഉള്‍പ്പെടുത്തണമോ എന്ന കാര്യം പുനഃപരിശോധിക്കണം,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങള്‍ക്കെതിരേ പ്രചരിപ്പിച്ച അനീതികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. അക്കാലയളവില്‍ 250 പത്രപ്രവര്‍ത്തകരെ ഉള്‍പ്പെടെ ഒരു ലക്ഷത്തിലധികം ആളുകളെ ജയിലില്‍ അടച്ചതായും അദ്ദേഹം പറഞ്ഞു. 60 ലക്ഷം പേരെ നിര്‍ബന്ധിത വന്ധ്യംകരണം ചെയ്തതുള്‍പ്പെടെ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ പലവിധത്തിലും ലംഘിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
''നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യവും അടിയന്തരാവസ്ഥക്കാലത്ത് വെട്ടിക്കുറച്ചു. എന്നാല്‍ ഈ സമയത്ത് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ രണ്ട് വാക്കുകള്‍, അതായത്, മതേതരത്വം, സോഷ്യലിസം എന്നിവ കൂട്ടിച്ചേര്‍ത്തു. ഈ രണ്ട് വാക്കുകള്‍ മുമ്പ് ആമുഖത്തില്‍ ഉണ്ടായിരുന്നില്ല. ഭരണഘടനയുടെ ആമുഖം രാഷ്ട്രത്തെ സംബന്ധിച്ച് ശാശ്വതമാണ്. എന്നാല്‍ പ്രത്യയശാസ്ത്രത്തിന്റെ കാര്യത്തില്‍ സോഷ്യലിസത്തിന്റെയും വീക്ഷണങ്ങളുടെയും മൂല്യങ്ങള്‍ ഇന്ത്യയ്ക്ക് ശാശ്വതമാണോ,'' അദ്ദേഹം ചോദിച്ചു.
മതേതരത്വം എന്ന വാക്ക് ആദ്യം ഇന്ത്യന്‍ ഭരണഘടനയില്‍ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ''അതിന്റെ ആശയങ്ങള്‍ നിലനിന്നിരിക്കാം. അവ ഭരണത്തിന്റെയും സര്‍ക്കാര്‍ നയങ്ങളുടെയും ഭാഗമായിരിക്കാം. എന്നാല്‍, അത് വ്യത്യസ്തമായ കാര്യമാണ്. ഈ രണ്ട് വാക്കുകള്‍ ആമുഖത്തില്‍ തന്നെ തുടരണമോ, ഇത് പുനര്‍പരിശോധന നടത്തേണ്ട ഒരു കാര്യമാണ്,'' അദ്ദേഹം വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 27, 2025 2:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഭരണഘടനയില്‍ 'സോഷ്യലിസ്റ്റ്, മതേതരത്വം' ഉള്‍പ്പെടുത്തിയത് പുനഃപരിശോധിക്കണം: ആര്‍എസ്എസ്