മുത്തലാഖ് നിരോധന ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് കോൺഗ്രസ്

Last Updated:
ന്യൂഡൽഹി: മുത്തലാഖ് നിരോധന ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എഐഎംഐഎം, തൃണമൂൽ കോൺഗ്രസ് എന്നീ കക്ഷികളും ഇതേ ആവശ്യം ഉന്നയിച്ചു. ബിൽ ഇപ്പോൾ പരിഗണിക്കേണ്ടെന്ന് സിപിഎം, ആപ്പ്, എൻസിപി, ആർഎസ്പി തുടങ്ങിയ കക്ഷികൾ ആവശ്യപ്പെട്ടു. എന്നാൽ ബിൽ ഉടൻ പരിഗണിക്കേണ്ട ഗൗരവമേറിയ വിഷയമെന്ന് ബിജെപി നിലപാടെടുത്തു. മതപരമായ വിഷയങ്ങളിൽ ഇടപെടരുതെന്ന് കോൺഗ്രസ് ലോക്സഭയിൽ ആവശ്യപ്പെട്ടു. റഫാൽ, കാവേരി തർക്കം തുടങ്ങിയ വിഷയങ്ങളിലെ ബഹളം കാരണം രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.
കോൺഗ്രസിനൊപ്പം ടിഡിപിയും ബില്ലിനെ എതിർത്ത് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. കോൺഗ്രസും ബിജെപിയും അംഗങ്ങൾക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. ലോക്സഭയിൽ ബില്ല് പാസാക്കണം എന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചു. ബില്ല് പാസാക്കാൻ അണ്ണാ ഡിഎംകെ, ബിജു ജനതാദൾ തുടങ്ങിയ കക്ഷികളുടെ സഹകരണവും ബിജെപി തേടിയിട്ടുണ്ട്. ബില്ല് പാസ്സാക്കിയ ശേഷം മുസ്ലിം സ്ത്രീകളുടെ പിന്തുണ ആർജ്ജിക്കാൻ ശ്രമിക്കണമെന്ന നിർദ്ദേശം ബി ജെ പി അധ്യക്ഷൻ അമിത് ഷാ പാർട്ടി നേതാക്കൾക്ക് നല്‍കിയിട്ടുണ്ട്. 1000 സ്ത്രീകളെ മുത്തലാഖ് പ്രമുഖ് എന്ന പേരിൽ പ്രചരണത്തിന് നിയോഗിക്കാനാണ് തീരുമാനം.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
മുത്തലാഖ് നിരോധന ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് കോൺഗ്രസ്
Next Article
advertisement
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
  • ശിവകാർത്തികേയൻ നായകനായ 'പരാശക്തി' സിനിമയിൽ ചരിത്രം വളച്ചൊടിച്ചതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു

  • ചിത്രത്തിലെ കോൺഗ്രസ് പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു

  • നിർമാതാക്കൾ മാപ്പ് പറയില്ലെങ്കിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി

View All
advertisement