ചെന്നൈയ്ക്ക് സമീപം റെയില്‍വേ ട്രാക്കില്‍ അട്ടിമറിശ്രമം; നട്ടും ബോള്‍ട്ടും അഴിച്ച് മാറ്റിയ നിലയിൽ
- Published by:Nandu Krishnan
- news18-malayalam
Last Updated:
സംഭവത്തിൽ എന്‍ഐഎ, ആര്‍പിഎഫ്, റെയില്‍വേ പൊലീസ്, തമിഴ് നാട് പൊലീസ് എന്നിവര്‍ അന്വേഷണമാരംഭിച്ചു
ചെന്നൈയ്ക്ക് സമീപം റെയില്‍വേ ട്രാക്കിലെ നട്ടും ബോള്‍ട്ടും അഴിച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. ചെന്നൈയ്ക്കടുത്തുള്ള തിരുവള്ളൂര്‍ ജില്ലയിലെ തിരുവലങ്ങാട് റെയില്‍വേ സ്റ്റേഷനോട് ചേർന്നുള്ള സിഗ്നൽ പോസ്റ്റിന് സമീപമാണ് സംഭവം. പ്രധാന ടെർമിനസിലേക്ക് പോകുന്ന ട്രെയിനുകൾ ഉപയോഗിക്കുന്ന ലൈനിലെ ട്രാക്ക് മാറ്റുന്ന സംവിധാനത്തിൽ നിന്നാണ് ഒന്നിലധികം നട്ടുകളും ബോൾട്ടുകൾ നീക്കം ചെയ്തതായി ഉദ്യോഗസ്ഥർ കണ്ടെത്തിയത്. വെള്ളിയാഴ്ച പുലർച്ചെ 1.15 ഓടെയാണ് സംഭവം നടന്നത്.
ട്രാക്ക് അലൈൻമെന്റ് നിയന്ത്രിക്കുന്ന ഉപകരണമായ പോയിന്റ് മെഷീനിൽ നിന്ന് നിർണായകമായ നട്ടുകളും ബോൾട്ടുകളും നഷ്ടപ്പെട്ടത് ഒരു റെയിൽവേ ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ചെന്നൈ-ആരക്കോണം-ബെംഗളൂരു റെയിൽവേ ഇടനാഴിയുടെ ഭാഗമായ നിർണായകവും തിരക്കേറിയതുമായ പാതിലാണ് അട്ടിമറി ശ്രമം നടന്നത്.
സിഗ്‌നലിനുസമീപം അട്ടിമറിശ്രമം നടന്നതിനാല്‍ ഉടന്‍ തിരുവിലങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ അലാറം മുഴങ്ങുകയും ഉദ്യോഗസ്ഥർ സമീപ സ്റ്റേഷനുകളിലേക്ക് വിവരം നല്‍കുകയും അതുവഴി കടന്നു പോകുന്ന ട്രെയിനുകൾ പിടിച്ചിടുകയും ചെയ്തു. തക്ക സമയത്ത് റെയിൽവേ ഉദ്യോഗസ്ഥർ ഇടപെട്ടതോടെ വൻ ദുരന്തമാണ് ഒഴിവായത്. ട്രാക്കിലെ കേടുപാടുകൾ പരിഹരിച്ച് ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു.സംഭവത്തിൽ ആര്‍പിഎഫ്, റെയില്‍വേ പൊലീസ്, തമിഴ്നാട് പൊലീസ്, എന്‍ഐഎ എന്നിവര്‍ അന്വേഷണമാരംഭിച്ചു.
advertisement
കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ കവരപ്പേട്ട റെയില്‍വേ സ്റ്റേഷനുസമീപം മൈസൂരു-ദര്‍ഭംഗ ബാഗ്മതി എക്‌സ്പ്രസ് ലൂപ്പ് ലൈനില്‍ നിര്‍ത്തിയിട്ട ചരക്കുതീവണ്ടിയിലിടിച്ച് ഒന്‍പത് കോച്ചുകള്‍ പാളംതെറ്റുകയും 19 യാത്രക്കാര്‍ക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തലും പാളത്തിലെ നട്ടും ബോള്‍ട്ടും ഊരിയെടുത്തതാണ് അപകടത്തിനുകാരണമെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
April 26, 2025 2:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ചെന്നൈയ്ക്ക് സമീപം റെയില്‍വേ ട്രാക്കില്‍ അട്ടിമറിശ്രമം; നട്ടും ബോള്‍ട്ടും അഴിച്ച് മാറ്റിയ നിലയിൽ