'സമാജ്‌വാദി നേതാവ് ഡിമ്പിള്‍ യാദവ് മുസ്ലിം ദേവാലയത്തിലിരുന്നത് അനിസ്ലാമികമായ രീതിയിൽ:' ഓൾ ഇൻഡ്യാ ഇമാം അസോസിയേഷൻ

Last Updated:

പള്ളിയില്‍ ഒരു മുസ്ലീം സ്ത്രീ ഇരിക്കുന്നത് എങ്ങനെയാണെന്ന് അടുത്തിരുന്ന എംപിയെ കണ്ട് ഡിമ്പിള്‍ പഠിക്കണമായിരുന്നുവെന്നും ഓള്‍ ഇന്ത്യ ഇമാം അസോസിയേഷന്‍   പ്രസിഡന്റ് മൗലാന സാജിദ്

News18
News18
ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യയും സമാജ്‌വാദി പാര്‍ട്ടി ലോക്‌സഭ എംപിയുമായ ഡിമ്പിള്‍ യാദവ്  മുസ്ലിം പള്ളിയിൽ ഇരുന്നതിൽ വിവാദം. ഡിമ്പിള്‍ യാദവിനെ വിമർശിച്ച് ഓള്‍ ഇന്ത്യ ഇമാം അസോസിയേഷനനാണ് (എഐഐഎ)  രംഗത്തെത്തിയത്.
ഇസ്ലാം വിശ്വാസിയല്ലാത്ത ഡിമ്പിള്‍ അടുത്തിടെ ഒരു പള്ളിയില്‍  കയറി ഇരുന്ന രീതി ശരിയല്ലെന്നും  അത് ഇസ്ലാം മതവിശ്വാസത്തിന് എതിരാണെന്നും ഓള്‍ ഇന്ത്യ ഇമാം അസോസിയേഷന്‍   പ്രസിഡന്റ് മൗലാന സാജിദ് റാഷിദ് കുറ്റപ്പെടുത്തി.
ഡിമ്പിള്‍ പള്ളിക്കുള്ളില്‍ ഇരുന്ന രീതിയെ ഇസ്ലാം മതവിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ താന്‍ എതിര്‍ക്കുന്നുവെന്ന് റാഷിദി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ഇസ്ലാമിക തത്വങ്ങള്‍ അനുസരിച്ച് ആ രീതിയില്‍ പള്ളിയില്‍ ഇരിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മറ്റൊരു എംപിയായ  ഇക്ര ഹസന്‍ ആണ് പള്ളിയില്‍ ഡിമ്പിളിന്റെ തൊട്ടടുത്ത് ഇരുന്നത്. ഒരു മുസ്ലീം സ്ത്രീ പള്ളിയില്‍ ഇരിക്കുന്നത് എങ്ങനെയാണെന്ന് അവരെ കണ്ട് ഡിമ്പിള്‍ പഠിക്കണമായിരുന്നുവെന്നും റാഷിദി പറഞ്ഞു.
advertisement
ഇവര്‍ പള്ളിയില്‍ ഇരിക്കുന്നതിന്റെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ അഖിലേഷ് യാദവ് എഫ്‌ഐആര്‍ ഫയല്‍ ചെയ്യുമോയെന്നും അദ്ദേഹം ചോദിച്ചു. ഡിമ്പിള്‍ പള്ളിയില്‍ പ്രവേശിച്ച രീതി ഇസ്ലാം പാരമ്പര്യത്തില്‍ മാന്യതയില്ലാത്തതായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പരാമര്‍ശങ്ങള്‍ പൂര്‍ണ്ണമായും മതപരമായ കാരണങ്ങളാല്‍ മാത്രമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
"ഇതൊരു മുസ്ലീം സ്ത്രീയാണ് ചെയ്തതിരുന്നതെങ്കില്‍ പോലും ഞാൻ ഇത് തന്നെ പറയുമായിരുന്നു. ഡിമ്പിള്‍ മാപ്പ് പറയുകയും തന്റെ പ്രവൃത്തി ഇസ്ലാമിക മൂല്യങ്ങള്‍ക്ക് എതിരാണെന്ന് സമ്മതിക്കുകയും ചെയ്താൽ ഞാനും മാപ്പ് പറയാം," അദ്ദേഹം വ്യക്തമാക്കി.
advertisement
ഒരു ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് റാഷിദി ഡിമ്പിളിനെതിരെ ആക്ഷേപകരവും പ്രകോപനപരവുമായ പരാമര്‍ശം നടത്തിയത്. തുടർന്ന് പ്രവേഷ് യാദവ് എന്ന ഒരാളിന്റെ പരാതിയിൽ വിഭൂതി ഖണ്ഡ് പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അപമാനകരവും സ്ത്രീവിരുദ്ധവുമായ പ്രസ്താവനകളാണ് റാഷിദി നടത്തിയതെന്നും ഇത് മതപരമായ അസ്വാരസ്യവും സാമുദായിക സംഘര്‍ഷവും സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും പരാതിയില്‍ ആരോപിക്കുന്നു.
എന്നാൽ ഡിമ്പിളിനെതിരെയുള്ള പരാമര്‍ശങ്ങള്‍ വലിയ പ്രതിഷേധത്തിന് തിരികൊളുത്തിയിട്ടുണ്ട് . പാര്‍ലമെന്റിനുപുറത്ത് എംപിമാര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഇതോടെ തന്റെ പരാമര്‍ശങ്ങളെ ന്യായീകരിച്ച് റാഷിദിയും രംഗത്തെത്തി.
advertisement
പ്രതിഷേധക്കാര്‍ തന്നേ അന്യായമായി ലക്ഷ്യംവെച്ചിരിക്കുകയാണെന്നും ഭീഷണികള്‍ നേരിടുന്നതായും റാഷിദി അവകാശപ്പെട്ടു. ഭീഷണികള്‍ക്കു പിന്നില്‍ സമാജ്‍വാദി പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് പാര്‍ട്ടി മോധാവി അഖിലേഷ് യാദവിനും ഡിമ്പിള്‍ യാദവിനുമെതിരെ പരാതി നല്‍കുമെന്നും തനിക്ക് ഭീഷണി കോള്‍ വന്ന നമ്പറുകള്‍ പോലീസിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
'സമാജ്‌വാദി നേതാവ് ഡിമ്പിള്‍ യാദവ് മുസ്ലിം ദേവാലയത്തിലിരുന്നത് അനിസ്ലാമികമായ രീതിയിൽ:' ഓൾ ഇൻഡ്യാ ഇമാം അസോസിയേഷൻ
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement