ഇന്ത്യാ-പാകിസ്ഥാൻ സംഘർഷം; രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിൽ സ്കൂളും കോളേജും അടച്ചു

Last Updated:

ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളെ സ്കൂളുകളും കോളേജുകളും അടച്ചു

News18
News18
ന്യൂഡൽഹി: ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളെ സ്കൂളുകളും കോളേജുകളും അടച്ചു. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അടച്ചത്.
ഇന്ന് ഏതൊക്കെ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാനങ്ങൾക്കാണ് അവധി
ജമ്മു കശ്മീർ : സംഘർഷം രൂക്ഷമാകുന്നതിനാൽ മുൻകരുതൽ കണക്കിലെടുത്ത് കേന്ദ്രഭരണ പ്രദേശത്തെ എല്ലാ സ്കൂളുകളും കോളേജുകളും സർവകലാശാലകളും അടുത്ത രണ്ട് ദിവസത്തേക്ക് അടച്ചിടുമെന്ന് ജമ്മു കശ്മീർ വിദ്യാഭ്യാസ മന്ത്രി സക്കീന മസൂദ് പറഞ്ഞു. ഇക്കാര്യത്തിൽ തിങ്കളാഴ്ച കഴിഞ്ഞ് മറ്റൊരു തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു.
പഞ്ചാബ് : സംഘർഷാവസ്ഥ കണക്കിലെടുത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് പഞ്ചാബിലെ എല്ലാ സ്കൂളുകളും കോളേജുകളും സർവകലാശാലകളും അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു. ചണ്ഡീഗഡിലെ പഞ്ചാബ് സർവകലാശാല മെയ് 9, 10, 12 തീയതികളിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. അതിർത്തി ജില്ലകളിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കി.
advertisement
രാജസ്ഥാൻ : അന്താരാഷ്ട്ര അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന അഡ്മിനിസ്ട്രേറ്റീവ്, പോലീസ് ഉദ്യോഗസ്ഥരുടെ അവധികൾ രാജസ്ഥാൻ സർക്കാർ റദ്ദാക്കി. ശ്രീ ഗംഗാനഗർ, ബിക്കാനീർ, ജോധ്പൂർ, ജയ്സാൽമീർ, ബാർമർ എന്നീ അഞ്ച് അതിർത്തി ജില്ലകളിലെ സ്കൂളുകൾ അടച്ചു.
ഗുജറാത്ത് തീരത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്, അതേസമയം പശ്ചിമ ബംഗാളിലും ബീഹാറിലും എല്ലാ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അവധി റദ്ദാക്കിയിട്ടുണ്ട്.
ഇന്ത്യയെ ആക്രമിക്കാന്‍ ഇന്നലെ അയച്ച മൂന്ന് പാക് യുദ്ധവിമാനങ്ങള്‍ സൈന്യം വെടിവച്ചിട്ടു. ജയ്സാൽമേർ, അഖ്നൂർ, പഠാൻകോട്ട് എന്നിവിടങ്ങളിലാണ് വിമാനങ്ങൾ വെടിവച്ചിട്ടത്. ‌പാക് വിമാനത്തിന്റെ പൈലറ്റിനെ രാജസ്ഥാനില്‍ നിന്നും സൈനികര്‍ പിടികൂടിയിരുന്നു. ജമ്മുവില്‍ പാകിസ്ഥാന്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണ ശ്രമം ഇന്ത്യ തകര്‍ത്തതിനു പിന്നാലെയാണ് യുദ്ധവിമാനവും വെടിവച്ചിട്ടത്. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ടായിരുന്നു പാക് ആക്രമണശ്രമം. വ്യോമസേനയുടെ താവളവും ജമ്മു വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അമ്പതോളം ഡ്രോണുകളും എട്ട് പാക് മിസൈലുകളുമാണ് റഷ്യന്‍ നിര്‍മിത എസ്400 ഉള്‍പ്പെടെയുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് ഇന്ത്യ തകര്‍ത്തത്. നിലവിൽ ജമ്മുവിൽ ഉൾപ്പെടെ നിരവധിയിടങ്ങളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾക്ക് മുൻകരുതൽ അറിയിപ്പും നൽകിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യാ-പാകിസ്ഥാൻ സംഘർഷം; രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിൽ സ്കൂളും കോളേജും അടച്ചു
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement