കുളിക്കാതെ സ്കൂളിൽ എത്തിയ വിദ്യാർത്ഥികളുടെ ദേഹത്ത് തണുത്ത വെള്ളമൊഴിച്ച് ശിക്ഷ; ശുചിത്വം പഠിപ്പിയ്ക്കാനെന്ന് പ്രിൻസിപ്പൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
കുട്ടികളെ നിർബന്ധിച്ചു യൂണിഫോം അഴിപ്പിക്കുകയും അവരെ വരിയായി നിർത്തിയ ശേഷം തണുത്ത വെള്ളത്തിൽ കുളിയ്ക്കാൻ നിർബന്ധിക്കുകയുമായിരുന്നു
കുളിക്കാതെ സ്കൂളിൽ വന്നുവെന്ന കാരണത്താൽ കുട്ടികളെ പ്രിൻസിപ്പൽ തണുത്ത വെള്ളത്തിൽ കുളിപ്പിച്ച വിഷയത്തിൽ വിമർശനവുമായി രക്ഷകർത്താക്കളും വിദ്യാർത്ഥികളും. ഫരീദ് പൂരിലെ ബറേലീ (Bareilly) ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഛത്രപതി ശിവജി ഇന്റർ കോളേജ് സ്കൂളിലാണ് സംഭവം. രാവിലെ കുളിക്കാതെ സ്കൂളിൽ എത്തിയ അഞ്ച് വിദ്യാർത്ഥികളെയാണ് സ്കൂൾ പ്രിൻസിപ്പൽ തണുത്ത വെള്ളത്തിൽ കുളിയ്ക്കാൻ നിർബന്ധിച്ചത്. കുട്ടികളെ നിർബന്ധിച്ചു യൂണിഫോം അഴിപ്പിക്കുകയും അവരെ വരിയായി നിർത്തിയ ശേഷം തണുത്ത വെള്ളത്തിൽ കുളിയ്ക്കാൻ നിർബന്ധിക്കുകയുമായിരുന്നു.
ഈ ശിക്ഷാ നടപടി സ്കൂൾ പ്രിൻസിപ്പലായ റൻവിജയ് സിംഗ് ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. കുട്ടികൾ വ്യക്തി ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്താനാണ് ഇങ്ങനെ ഒരു നടപടിയെന്ന് പ്രിൻസിപ്പൽ വിശദീകരിച്ചു. ഈ വീഡിയോ പിന്നീട് മറ്റ് സ്കൂൾ ഗ്രൂപ്പുകളിൽ പ്രചരിക്കുകയും ചെയ്തു. വീഡിയോയിൽ കുട്ടികൾ തണുത്ത് വിറയ്ക്കുന്നത് കാണാൻ സാധിക്കും. എന്നാൽ കുട്ടികൾക്ക് രസകരമായ അനുഭവമായിരുന്നു ഇതെന്നാണ് പ്രിൻസിപ്പൽ പറയുന്നത്.
തങ്ങൾ കുട്ടികളുടെ നഖങ്ങളും, ഷൂവും, യൂണിഫോമും എല്ലാം പരിശോധിച്ചിരുന്നു , അതിനിടയിലാണ് അഞ്ച് കുട്ടികൾ കുളിക്കാതെ വന്നത് ശ്രദ്ധയിൽപ്പെട്ടത് തുടർന്ന് ഇന്റർവൽ സമയത്ത് ഒരു പമ്പ് സെറ്റ് കൊണ്ട് വരികയും അവരെ കുളിപ്പിക്കുകയുമായിരുന്നുവെന്ന് എന്ന് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പ്രിൻസിപ്പൽ റൻവിജയ് സിംഗ് വ്യക്തമാക്കി. എന്നാൽ ഇത്ര തണുത്ത കാലാവസ്ഥയിൽ വിദ്യാർത്ഥികളെ കുളിയ്ക്കാൻ നിർബന്ധിച്ചത് ശരിയായില്ല എന്നാണ് രക്ഷകർത്താകൾ പറയുന്നത്. ബറേലിയിലെ താപനില ഞായറാഴ്ച 3.5 ഡിഗ്രി സെൽഷ്യസും തിങ്കളാഴ്ച 5.8 ഡിഗ്രി സെൽഷ്യസും ആയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Faridpur,Bareilly,Uttar Pradesh
First Published :
Dec 21, 2023 8:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കുളിക്കാതെ സ്കൂളിൽ എത്തിയ വിദ്യാർത്ഥികളുടെ ദേഹത്ത് തണുത്ത വെള്ളമൊഴിച്ച് ശിക്ഷ; ശുചിത്വം പഠിപ്പിയ്ക്കാനെന്ന് പ്രിൻസിപ്പൽ









