'എന്റെ സഹോദരൻ, ഇതുപോലൊരു നഷ്ടത്തിന് ഒരു ആശ്വാസവാക്കും പകരമാകില്ല': കമൽ ഹാസൻ
- Published by:Rajesh V
- news18-malayalam
Last Updated:
'സുഹൃത്തുക്കൾ എപ്പോഴും കൂടെയുണ്ടാകും. ഇത്തരം ഒരു നഷ്ടത്തിന് പകരമാവില്ല യാതൊരു ആശ്വാസവാക്കുകളും'
തിരുവനന്തപുരം: മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ കമൽ ഹാസൻ. സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലൂടെ ആണ് താരം ദുഃഖം രേഖപ്പെടുത്തിയത്. നിങ്ങൾക്ക് മാത്രമേ നിങ്ങളെ ആശ്വസിപ്പിക്കാൻ സാധിക്കൂവെന്ന് അദ്ദേഹം കുറിച്ചു.
ഇതും വായിക്കുക: മോഹൻലാലിൻ്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു
'സഹോദരാ, നിങ്ങളെ ആശ്വസിപ്പിക്കാൻ നിങ്ങൾക്ക് മാത്രമേ സാധിക്കൂ. സുഹൃത്തുക്കൾ എപ്പോഴും കൂടെയുണ്ടാകും. ഇത്തരം ഒരു നഷ്ടത്തിന് പകരമാവില്ല യാതൊരു ആശ്വാസവാക്കുകളും. സ്വന്തം ആരോഗ്യം ശ്രദ്ധിക്കുക, ഞങ്ങൾ എല്ലാവരും നിങ്ങളെ സ്നേഹിക്കുന്നു'- കമൽ ഹാസൻ കുറിച്ചു.
ചൊവ്വാഴ്ച നിരവധി താരങ്ങൾ മോഹൻലാലിന്റെ കൊച്ചിയിലെ എളമക്കരയിലെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചിരുന്നു.
advertisement
ശാന്തകുമാരി അമ്മയുടെ സംസ്കാരം ബുധനാഴ്ച തിരുവനന്തപുരം മുടവന്‍മുഗളിലെ വീട്ടുവളപ്പിൽ നടക്കും. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ച് ശാന്തകുമാരിയമ്മ അന്തരിച്ചത്. 90 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് പത്ത് വർഷമായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടില്‍ അമ്മയുടെ അന്ത്യനിമിഷത്തില്‍ ലാലും ഒപ്പമുണ്ടായിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Dec 31, 2025 6:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'എന്റെ സഹോദരൻ, ഇതുപോലൊരു നഷ്ടത്തിന് ഒരു ആശ്വാസവാക്കും പകരമാകില്ല': കമൽ ഹാസൻ





