രജനികാന്ത് യുപിയിലെത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടു; കാൽതൊട്ട് വണങ്ങി
- Published by:Rajesh V
- news18-malayalam
Last Updated:
രാവിലെ ലക്നൗവിൽ രജിനി ചിത്രം ജയിലറിന്റെ പ്രത്യേക പ്രദർശനം നടന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഉൾപ്പെടെയുള്ളവർ സിനിമ കാണാനെത്തി
ലക്നൗ: സൂപ്പർ സ്റ്റാർ രജനികാന്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ചു. ലക്നൗവിലെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. സൂപ്പർതാരം, യോഗിയുടെ കാൽതൊട്ട് വണങ്ങുകയും ചെയ്തു. താരത്തിനൊപ്പം ഭാര്യ ലതയും ഉണ്ടായിരുന്നു. സൗഹൃദ സന്ദർശനമായിരുന്നുവെന്ന് വ്യക്തമാക്കിയ യോഗി ആദിത്യനാഥ് ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.
വാർത്താ ഏജൻസിയായ എഎൻഐ പങ്കുവെച്ച വീഡിയോയിൽ രജിനി മുഖ്യമന്ത്രിയെ കൈകൂപ്പി വണങ്ങുന്നതും അദ്ദേഹത്തിന്റെ പാദങ്ങളിൽ തൊടുന്നതും കാണാം. ”മുഖ്യമന്ത്രിക്കൊപ്പം ഞാൻ സിനിമ കാണും. സിനിമ ഹിറ്റായത് ദൈവാനുഗ്രഹം കൊണ്ടാണ്”- ലക്നൗവിൽ എത്തുന്നതിന് മുമ്പ് രജനി വാർത്താ ഏജൻസിയോട് പ്രതികരിച്ചു.
#WATCH | Actor Rajinikanth meets Uttar Pradesh CM Yogi Adityanath at his residence in Lucknow pic.twitter.com/KOWEyBxHVO
— ANI (@ANI) August 19, 2023
advertisement
പുതിയ സിനിമയ്ക്ക് എല്ലാവിധ ആശംസകളും നേർന്ന യോഗി ആദിത്യനാഥ് ഒരു പുസ്തകവും ഗണേശ വിഗ്രഹവും രജിനിക്ക് സമ്മാനിച്ചു. നാളെ മുഖ്യമന്ത്രിക്കൊപ്പം രജിനികാന്ത് അയോധ്യയിലെത്തും.
ശനിയാഴ്ച രാവിലെ ലക്നൗവിൽ ജയിലർ സിനിമയുടെ പ്രത്യേക പ്രദർശനം ഒരുക്കിയിരുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഉൾപ്പെടെയുള്ളവർ സിനിമ കാണാനെത്തിയിരുന്നു. ‘ജയിലർ’ എന്ന സിനിമ കാണാൻ എനിക്കും അവസരം ലഭിച്ചു. രജനികാന്തിന്റെ പല സിനിമകളും ഞാൻ കണ്ടിട്ടുണ്ട്, ഏറെ കഴിവുള്ള ഒരു നടനാണ് അദ്ദേഹം. കാര്യമായ ഉള്ളടക്കമില്ലെങ്കിലും തന്റെ പ്രകടനം കൊണ്ട് സിനിമയെ മാറ്റിമറിക്കുന്ന നടനാണ് അദ്ദേഹം ” മൗര്യയെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
advertisement
प्रख्यात फिल्म अभिनेता श्री रजनीकांत जी से आज लखनऊ स्थित सरकारी आवास पर शिष्टाचार भेंट हुई।@rajinikanth pic.twitter.com/HIByc0aOO0
— Yogi Adityanath (@myogiadityanath) August 19, 2023
വ്യാഴാഴ്ച ഝാർഖണ്ഡിലെ റാഞ്ചിയിലെ യാഗോദ ആശ്രമത്തിൽ രജനികാന്ത് ഒരു മണിക്കൂർ ധ്യാനിച്ചു. കഴിഞ്ഞ ദിവസം, ഉത്തരാഖണ്ഡിൽ നിന്ന് എത്തിയ അദ്ദേഹം ജാർഖണ്ഡ് ഗവർണർ സി പി രാധാകൃഷ്ണനുമായി രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Lucknow,Lucknow,Uttar Pradesh
First Published :
August 19, 2023 9:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
രജനികാന്ത് യുപിയിലെത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടു; കാൽതൊട്ട് വണങ്ങി