നീറ്റ് പരീക്ഷ വീണ്ടും നടത്തില്ല; വ്യാപക ക്രമക്കേടിന് തെളിവില്ലെന്ന് സുപ്രീംകോടതി
- Published by:Rajesh V
- news18-malayalam
Last Updated:
പരീക്ഷയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നുവെന്നതിന് തെളിവുകള്‍ ഇല്ലെന്നും അതിനാല്‍ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തേണ്ടതില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്
ന്യൂഡൽഹി: നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് സുപ്രീം കോടതി. വ്യാപക ചോദ്യപേപ്പര്‍ ചോര്‍ച്ച നടന്നുവെന്ന് കണ്ടെത്തനായില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും പുനഃപരീക്ഷ നടത്തണമെന്നും ആവശ്യപ്പെടുന്ന ഹര്‍ജികള്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡിന്റെ ബെഞ്ച് വിധി പ്രഖ്യാപിച്ചത്. വിധി പ്രസ്താവനയ്ക്കിടയിലാണ് നീറ്റ് പുനഃപരീക്ഷ നടത്തേണ്ടെന്ന് വ്യക്തമാക്കിയത്.
പരീക്ഷയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നുവെന്നതിന് തെളിവുകള്‍ ഇല്ലെന്നും അതിനാല്‍ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തേണ്ടതില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഈ പരീക്ഷയെഴുതിയത് 23 ലക്ഷം പേരാണ് അതില്‍ തന്ന 20 ലക്ഷം പേര്‍ യോഗ്യത നേടിയിട്ടുണ്ട്. പരീക്ഷ റദ്ദാക്കിയാല്‍ അവരെ സംബന്ധിച്ച് ഇത് വലിയ രീതിയിലുള്ള പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഈ വിഷയത്തില്‍ നേരത്തെ തന്നെ എന്‍ടിഎയും സിബിഐയും റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിരുന്നു. വ്യാപക ചോര്‍ച്ച നടന്നിട്ടില്ലെന്നായിരുന്നു എന്‍ടിഎ വാദം. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത ഹര്‍ജിക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് മാര്‍ക്ക് ലിസ്റ്റ് പ്രഖ്യാപിക്കാന്‍ സുപ്രീം കോടതി എന്‍ടിഎയോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ തന്നെ ചില വിദ്യാർത്ഥികള്‍ക്ക് അവിശ്വസനീയമായ വിധത്തില്‍ മാര്‍ക്ക് നല്‍കിയെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 23, 2024 5:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
നീറ്റ് പരീക്ഷ വീണ്ടും നടത്തില്ല; വ്യാപക ക്രമക്കേടിന് തെളിവില്ലെന്ന് സുപ്രീംകോടതി