വീണ്ടും പാകിസ്ഥാന്റെ പ്രകോപനം; കശ്മീരിലെ സാംബയിൽ ഡ്രോൺ ആക്രമണശ്രമം ഇന്ത്യ തകർത്തു
- Published by:Rajesh V
- news18-malayalam
Last Updated:
ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം, ഡ്രോൺ ആക്രമണ ശ്രമം ചെറുത്തു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണ ശ്രമം. ജമ്മു കശ്മീരിലെ സാംബയിൽ 10 മുതൽ 12 ഡ്രോണുകൾ വരെ ഇന്ത്യയെ ലക്ഷ്യം വച്ചെത്തി എന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം, ഡ്രോൺ ആക്രമണ ശ്രമം ചെറുത്തു.
Also Read- 'ആണവായുധം കാട്ടിയുള്ള ഭീഷണി ഇനി വേണ്ട; രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല': പ്രധാനമന്ത്രി
#WATCH | J&K: Red streaks seen and explosions heard as India's air defence intercepts Pakistani drones amid blackout in Samba.
(Visuals deferred by unspecified time) pic.twitter.com/EyiBfKg6hs
— ANI (@ANI) May 12, 2025
advertisement
പഞ്ചാബിലെ ചിലയിടങ്ങളിൽ ഡ്രോൺ സാന്നിധ്യം ഉണ്ടായിരുന്നെന്നും അമൃത്‌സറിൽ സൈറൺ മുഴങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സ്ഥിതിഗതികൾ കർശനമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. അമൃത്സർ വിമാനത്താവളത്തിൽ സർവീസുകള്‍ താത്കാലികമായി നിർത്തിവച്ചതായും റിപ്പോർട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 12, 2025 10:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വീണ്ടും പാകിസ്ഥാന്റെ പ്രകോപനം; കശ്മീരിലെ സാംബയിൽ ഡ്രോൺ ആക്രമണശ്രമം ഇന്ത്യ തകർത്തു


