തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പ്; മുസ്ലീം ലീഗ് നേതാക്കൾ സഖ്യകക്ഷിയായ SDPI ആസ്ഥാനം സന്ദർശിച്ചു
- Published by:SIBILI S
- news18-malayalam
Last Updated:
എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് നെല്ലായ് മുബാറക് ലീഗ് നേതാക്കളെ പൊന്നാട അണിയിച്ച് സ്വീകരിച്ചു
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചെന്നൈയിലെ എസ്ഡിപിഐ ആസ്ഥാനം സന്ദർശിച്ച് മുസ്ലീം ലീഗ് നേതാക്കൾ. മുസ്ലീം ലീഗ് ദേശീയ സെക്രട്ടറിയും എംപിയുമായ നവാസ് കനിക്കൊപ്പമാണ് സ്ഥാനാർത്ഥികൾ എസ്ഡിപിഐ ഓഫീസിലെത്തിയത്.
തിരഞ്ഞെടുപ്പ് പ്രചരണത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനും സഖ്യകക്ഷികളുടെ സഹകരണം ശക്തിമാക്കുന്നതുമായി ബന്ധപ്പെട്ടാണ് നേതാക്കളുടെ സന്ദർശനം. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് നെല്ലായ് മുബാറക് ലീഗ് നേതാക്കളെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
പാപനാശം മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന എ.എം ഷാജഹാൻ, വാണിയമ്പാടി സ്ഥാനാർഥി എസ്.എസ്.പി. സയ്യിദ് ഫാറൂഖ് എന്നിവരുമുണ്ടായിരുന്നു. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ എസ്‍ഡിപിഐയും മുസ്ലീം ലീഗും ഒരേ മുന്നണിയുടെ ഭാഗമായാണ് ഇത്തവണ മത്സരിക്കുന്നത്. തിരുവാരൂർ ജില്ലയിലെ നണ്ണിലം മണ്ഡലത്തിലാണ് എസ്ഡിപിഐ മത്സരിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Tamil Nadu
First Published :
Mar 29, 2026 12:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പ്; മുസ്ലീം ലീഗ് നേതാക്കൾ സഖ്യകക്ഷിയായ SDPI ആസ്ഥാനം സന്ദർശിച്ചു







