advertisement

വേങ്ങരയിൽ വോട്ട് ഷാജിക്കല്ല; സതീശന്; കോൺഗ്രസ് ഗ്രൂപ്പ് യോഗത്തിൽ വിമർശനം

Last Updated:

കെ.എം. ഷാജിയെ വേങ്ങരയിൽ മത്സരിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രാദേശിക നേതൃത്വത്തിന് വലിയ അതൃപ്തിയുണ്ട്

News18
News18
മലപ്പുറം: വേങ്ങരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. ഷാജിക്കെതിരെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് ഗ്രൂപ്പ് യോഗത്തിൽ ഷാജിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. കോൺഗ്രസ് പ്രവർത്തകരെയും പ്രസ്ഥാനത്തെയും നിരന്തരം പരിഹസിക്കുന്ന നിലപാട് സ്വീകരിക്കുന്ന ഷാജിക്ക് വോട്ട് ചെയ്യുന്നത് അദ്ദേഹത്തോടുള്ള താത്പര്യം കൊണ്ടല്ലെന്നും, മറിച്ച് മുന്നണി മര്യാദയുടെ പേരിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തെ ശക്തിപ്പെടുത്താൻ വേണ്ടിയുമാണെന്ന് യോഗം വിലയിരുത്തി.
കെഎം ഷാജി വര്‍ഗീയവാദി ആണെങ്കിലും നമ്മള്‍ ഷാജിക്ക് വോട്ട് ചെയ്യും. നമ്മള്‍ വോട്ട് ചെയ്യുന്നത് അദ്ദേഹത്തിനല്ല വി ഡി സതീശനുവേണ്ടിയാണെന്ന് യോ​ഗത്തിൽ പറയുന്നുണ്ട്.
കെ.എം. ഷാജിയെ വേങ്ങരയിൽ മത്സരിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രാദേശിക നേതൃത്വത്തിന് വലിയ അതൃപ്തിയുണ്ട്. എങ്കിലും, വരാനിരിക്കുന്ന ഭരണമാറ്റത്തിൽ വി.ഡി. സതീശന്റെ കരങ്ങൾക്ക് കരുത്തുപകരുക എന്ന ലക്ഷ്യം മുൻനിർത്തി മാത്രമാകും വോട്ട് രേഖപ്പെടുത്തുക എന്ന് യോഗം തീരുമാനിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ വേങ്ങരയിലെ കോൺഗ്രസ് കേന്ദ്രങ്ങളിൽ നിലനിന്നിരുന്ന ഭിന്നത, ഗ്രൂപ്പ് യോഗത്തിലെ ഈ പുതിയ നിലപാടുകളോടെ യു.ഡി.എഫിനുള്ളിലെ അസ്വാരസ്യങ്ങൾ കൂടുതൽ പരസ്യമാക്കിയിരിക്കുകയാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വേങ്ങരയിൽ വോട്ട് ഷാജിക്കല്ല; സതീശന്; കോൺഗ്രസ് ഗ്രൂപ്പ് യോഗത്തിൽ വിമർശനം
Next Article
advertisement
ഇന്ന് ഓശാന പെരുന്നാൾ: വിശുദ്ധ വാരത്തിന് തുടക്കം
ഇന്ന് ഓശാന പെരുന്നാൾ: വിശുദ്ധ വാരത്തിന് തുടക്കം
  • ക്രൈസ്തവ ലോകം യേശുവിന്റെ ജെറുസലേം പ്രവേശനം ഓർമ്മപ്പെടുത്തി ഓശാന പെരുന്നാൾ ആചരിച്ചു

  • സംസ്ഥാനത്തെ ദേവാലയങ്ങളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക പ്രാർത്ഥനകളും നടത്തി

  • വിശുദ്ധ വാരത്തിന് തുടക്കം, രാഷ്ട്രീയ നേതാക്കളും വിവിധ ദേവാലയങ്ങളിൽ പ്രാർത്ഥനയിൽ പങ്കെടുത്തു

View All
advertisement