തിരുപ്പതി ലഡു വിവാദം; കലിയുഗ ഭഗവാനോട് ചെയ്ത അനീതിക്ക് പ്രായശ്ചിത്തമായി ദീക്ഷ സ്വീകരിക്കുമെന്ന് പവൻ കല്യാൺ
- Published by:ASHLI
- news18-malayalam
Last Updated:
സനാതന ധർമ്മത്തിൽ വിശ്വസിക്കുന്ന എല്ലാവരും കലിയുഗത്തിലെ ദൈവത്തോട് ചെയ്ത ഈ അനീതിക്ക് പ്രായശ്ചിത്തം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
തിരുമല തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന ലഡു നിർമ്മിക്കുന്നതിനായി മൃഗത്തിന്റെ കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന വിവാദത്തിന് പിന്നാലെ പ്രായശ്ചിത്ത പരിഹാരത്തിന് ഒരുങ്ങി ആന്ധ്രപ്രദേശ് ഉപ മുഖ്യമന്ത്രി പവൻ കല്യാൺ. അതിന്റെ ഭാഗമായി 11 ദിവസത്തെ ദീക്ഷ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സനാതന ധർമ്മത്തിൽ വിശ്വസിക്കുന്ന എല്ലാവരും കലിയുഗത്തിലെ ദൈവത്തോട് ചെയ്ത ഈ അനീതിക്ക് പ്രായശ്ചിത്തം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 22ന് രാവിലെ ഗുണ്ടൂർ ജില്ലയിലെ നമ്പൂരിലുള്ള ശ്രീ ദശാവതാര വെങ്കിടേശ്വരസ്വാമി ക്ഷേത്രത്തിലെത്തിയാണ് ദീക്ഷ സ്വീകരിക്കുകയെന്നും. 11 ദിവസത്തെ ദീക്ഷ തുടർന്ന് ശേഷം തിരുമല തിരുപ്പതി ക്ഷേത്രം സന്ദർശിക്കുമെന്നും പവൻ കല്യാൺ എക്സിൽ കുറിച്ചു.
ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ദൈവത്തിൽ വിശ്വാസമില്ല, ഭയമില്ല. അന്നത്തെ പൈശാചിക ഭരണാധികാരികളെ ഭയന്ന് ക്ഷേത്ര ഭരണാധികാരികൾ പോലും ഇത് കണ്ടെത്തുകയോ സംസാരിക്കാൻ ഭയപ്പെടുകയോ ചെയ്തു എന്നും അദ്ദേഹം ആരോപിച്ചു. വൈകുണ്ഠ ധാമമായി കരുതുന്ന തിരുമലയുടെ പവിത്രതയെയും മതപരമായ ആചാരങ്ങളേയും നിന്ദിക്കുന്ന മുൻകാല ഭരണാധികാരികളുടെ പെരുമാറ്റം ഹിന്ദുവിശ്വാസികളിൽ വേദനയുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ALSO READ: തിരുപ്പതി ലഡു വിവാദം: ക്ഷേത്രാചാരം സംരക്ഷിക്കാൻ 'സനാതന ധർമ്മ സംരക്ഷണ ബോർഡ്' സ്ഥാപിക്കണം; പവൻ കല്യാൺ
അതേസമയം ഇന്ത്യയിലെ ക്ഷേത്രങ്ങളെയും ആചാരങ്ങളെയും സംരക്ഷിക്കുന്നതിനായി ‘സനാതന ധർമ്മ സംരക്ഷണ ബോർഡ്’ സ്ഥാപിക്കണമെന്ന് പവന‍്‍ കല്യാണ് ദിവസങ്ങൾക്ക് മുമ്പ് ആഹ്വാനം ചെയ്തിരുന്നു. ഇത് ഭാരതത്തിലെ എല്ലാ ക്ഷേത്രങ്ങളിലേയും ആചാരാനുഷ്ഠാനങ്ങൾ, ഭൂപകൃതി, മറ്റു ധർമാചാരങ്ങൾ തുടങ്ങിയ പല പ്രശ്നങ്ങളിലേക്കാണ് വഴി തെളിയിക്കുന്നത്. ഭാരതത്തിലെ ക്ഷേത്രങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനായി ദേശീയതലത്തിൽ ബോർഡ് രൂപീകരിക്കേണ്ട സമയമായിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Andhra Pradesh
First Published :
September 22, 2024 3:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
തിരുപ്പതി ലഡു വിവാദം; കലിയുഗ ഭഗവാനോട് ചെയ്ത അനീതിക്ക് പ്രായശ്ചിത്തമായി ദീക്ഷ സ്വീകരിക്കുമെന്ന് പവൻ കല്യാൺ