ആത്മഹത്യാശ്രമം; നടി വിജയലക്ഷ്മിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
- Published by:Asha Sulfiker
- news18-malayalam
Last Updated:
നടനും തമിഴർ കക്ഷി നേതാവുമായ സീമാന്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് നടി സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ചെയ്തിരുന്നു ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെയാണ് ഇത്തരമൊരു കടുംകൈ എടുക്കുന്നതെന്നും സീമാനെ വെറുതെ വിടരുതെന്നും ഇവർ വീഡിയോയിലൂടെ ആവശ്യപ്പെടുന്നുണ്ട്.
ചെന്നൈ: ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പ്രമുഖ തമിഴ് താരം വിജയലക്ഷ്മിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുളികകൾ അമിതമായ കഴിച്ച നിലയിൽ ആശുപത്രിയിലെത്തിച്ച ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. വിജയ്,സൂര്യ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ഫ്രണ്ട്സ്, ഭാസ്കർ ദ റാസ്കൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് വിജയലക്ഷ്മി.
നടനും തമിഴർ കക്ഷി നേതാവുമായ സീമാന്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് നടി സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ചെയ്തിരുന്നു ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെയാണ് ഇത്തരമൊരു കടുംകൈ എടുക്കുന്നതെന്നും സീമാനെ വെറുതെ വിടരുതെന്നും ഇവർ വീഡിയോയിലൂടെ ആവശ്യപ്പെടുന്നുണ്ട്.
സീമാൻ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതായി വിജയലക്ഷ്മി നേരത്തെ ആരോപിച്ചിരുന്നു. ഇയാളും കൂട്ടരും ചേർന്ന് തന്നെ തനിക്കെതിരെ വ്യാജപ്രചരണം നടത്തുന്നുവെന്നും സോഷ്യൽ മീഡിയയിൽ അടക്കം അപവാദകഥകൾ പ്രചരിപ്പിക്കുന്നുവെന്നും കാട്ടി ഇക്കഴിഞ്ഞ മാർച്ചിൽ പൊലീസിൽ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് തുടർച്ചയായാണ് ജീവനൊടുക്കാനുള്ള ശ്രമവും നടന്നിരിക്കുന്നത്.
advertisement
TRENDING:Covid 19 | സംസ്ഥാനത്ത് ഇന്നു 927 പേർക്ക് കോവിഡ്; സമ്പർക്കത്തിലൂടെ 733 പേർക്കു രോഗം</>[NEWS]Covid19| കോട്ടയം മെഡിക്കല്‍ കോളജിൽ അഞ്ചു ഗര്‍ഭിണികള്‍ക്കു കൂടി കോവിഡ്: ഗൈനക്കോളജി ഒപി അടച്ചു[NEWS]കാമുകനൊപ്പം ചേർന്ന് പെൺകുട്ടിയുടെ തട്ടിക്കൊണ്ട് പോകൽ നാടകം; വീട്ടുകാരോട് ഒരു കോടി രൂപ ആവശ്യപ്പെട്ടു[NEWS]
'ഇതെന്‍റെ അവസാന വീഡിയോയാണ്.. സീമാനും അദ്ദേഹത്തിന്‍റെ പാർട്ടി അംഗങ്ങളും കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് ഞാൻ കടന്നു പോകുന്നത്.. എന്‍റെ അമ്മയുടെയും സഹോദരിയുടെയും പിന്തുണയോടെ ഈ അവസ്ഥ അതിജീവിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു.. പക്ഷെ മാധ്യമങ്ങളിലൂടെ ഞാൻ അപമാനിക്കപ്പെട്ടു.. രക്തസമ്മർദ്ദത്തിനുള്ള കുറച്ച് ഗുളികകൾ കഴിച്ചാണ് ഞാനിപ്പോൾ നിൽക്കുന്നത്. അധികം വൈകാതെ തന്നെ എന്‍റെ രക്തസമ്മർദ്ദം കുറയും കുറച്ച് മണിക്കൂറുകൾക്കകം മരിക്കുകയും ചെയ്യും..
advertisement
സീമാൻ എന്നയാൾ എന്നെ വളരെയധികം ഉപദ്രവിക്കുന്നു എന്ന് ഈ വീഡിയോ കാണുന്ന എന്‍റെ ആരാധകർ മനസിലാക്കണം.. ഒരു സ്ത്രീ എന്ന നിലയിൽ എന്നെക്കൊണ്ട് പറ്റുന്ന വിധത്തിലൊക്കെ ശ്രമിച്ചു.. എന്നാൽ ഇനിയും ഈ സമ്മർദ്ധം താങ്ങാനാവില്ല.. എനിക്കെതിരെ തീർത്തും മോശമായ അധിക്ഷേപങ്ങൾ ഉണ്ടായി.. ഇത്രയും അപമാനം നിങ്ങളിൽ നിന്നുണ്ടായ നിലയ്ക്ക് ഇനി എന്ത് വേണമെന്ന് ഞാനാണ് തീരുമാനിക്കേണ്ടത്.. ഈ കേസിൽ നിന്നും സീമാൻ രക്ഷപ്പെടില്ലെന്ന് ഉറപ്പാക്കണമെന്ന് ആരാധകരോട് ആവശ്യപ്പെടുകയാണ്.. മുൻകൂർ ജാമ്യം പോലും അയാൾക്ക് ലഭിക്കരുത്.. ഒരു അടിമയായി ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. വിജയലക്ഷ്മി വീഡിയോയിൽ പറയുന്നു.
advertisement
ഇതിന് പിന്നാലെയാണ് ഗുളികകൾ കഴിച്ച് അവശനിലയിലായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 27, 2020 6:46 AM IST