ട്രമ്പിൻ്റെ തീരുവ; തമിഴ്നാട്ടിൽ നിന്നും 1.20 കോടി മുട്ട കയറ്റുമതി മുടങ്ങി
- Published by:Nandu Krishnan
- news18-malayalam
Last Updated:
നാമക്കലില്‍ നിന്നും യുഎസിലേക്കുള്ള മുട്ട കയറ്റുമതിയാണ് ട്രമ്പിന്റെ തീരുവ യുദ്ധത്തിൽ മുടങ്ങിയത്
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താനുള്ള യുഎസ് തീരുമാനത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്നുള്ള മുട്ട കയറ്റുമതി പ്രതിസന്ധിയില്‍. നാമക്കലില്‍ നിന്നും യുഎസിലേക്ക് അയക്കാനിരുന്ന 20 കോടി രൂപയുടെ മുട്ട കയറ്റുമതി ട്രമ്പിന്റെ തീരുവ യുദ്ധത്തിൽ മുടങ്ങി.
രാജ്യത്തെ പ്രധാന മുട്ട ഉത്പാദന മേഖലയാണ് തമിഴ്നാട്ടിലെ നാമക്കല്‍. മാലയ്മലര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് ഈ വര്‍ഷം ജൂണില്‍ 1.20 കോടി മുട്ടകളാണ് നാമക്കലില്‍ നിന്നും യുഎസിലേക്ക് കയറ്റുമതി ചെയ്തത്. ആദ്യമായാണ് ഇത്രയധികം മുട്ടകള്‍ യുഎസിലേക്ക് അയക്കുന്നത്. ഇത് പ്രദേശത്തെ കോഴി കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായിരുന്നു. ഈ സാധ്യതയാണ് ട്രമ്പിന്റെ തീരുവ യുദ്ധത്തില്‍ ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്.
നിലവിലെ കണക്കനുസരിച്ച് ഏകദേശം ഏഴ് കോടി മുട്ടകളാണ് പ്രതിദിനം നാമക്കലില്‍ ഉത്പാദിപ്പിക്കുന്നത്. ഇതില്‍ ഏഴ് കോടി മുട്ടകള്‍ തമിഴ് നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലുമായി വിതരണം ചെയ്യുന്നു. അധികമായി ഉത്പാദിപ്പിക്കുന്ന 80 ലക്ഷം മുട്ടകള്‍ പ്രതിദിനം അറേബ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിപണികളിലേക്ക് കയറ്റി അയക്കുന്നു.
advertisement
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തികൊണ്ടുള്ള ഡൊണാള്‍ഡ് ട്രമ്പിന്റെ പ്രഖ്യാപനം വന്നതോടെ മുട്ട കയറ്റുമതി തിരിച്ചടി നേരിട്ടു. 20 കോടി രൂപ മൂല്യം വരുന്ന 1.20 കോടിയുടെ മുട്ട കയറ്റുമതിയാണ് ഇതോടെ നിര്‍ത്തിവെക്കേണ്ടി വന്നത്.
ഒരു മുട്ടയ്ക്ക് നാമക്കലില്‍ 4.50 രൂപയാണ് വില. യുഎസിലേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ മുട്ട ഒന്നിന് 7.50 രൂപ വില ചുമത്തുന്നു. എന്നാല്‍ യുഎസില്‍ ഇത് വില്‍ക്കുന്നത് 15 രൂപയ്ക്കാണ്. യുഎസിലേക്കുള്ള കയറ്റുമതി നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ ഈ മുട്ടകള്‍ ആഭ്യന്തര വിപണിയില്‍ തന്നെ വിറ്റഴിക്കാനുള്ള പദ്ധതിയിലാണ് മുട്ട കയറ്റുമതി വ്യവസായികളുടെ അസോസിയേഷന്‍.
advertisement
ആദ്യമായാണ് യുഎസിലേക്ക് 1.20 കോടി മുട്ടകള്‍ കയറ്റി അയക്കാന്‍ അവസരം ലഭിച്ചതെന്നും പ്രതിദിന ഉത്പാദനത്തിന്റെ ചൊറിയൊരു ഭാഗം മാത്രമേ ഇത് വരുന്നുള്ളൂവെന്നും അസോസിയേഷന്‍ പ്രസിഡന്റ് വങ്ങിലി സുബ്രഹ്മണ്യം അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 07, 2025 5:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ട്രമ്പിൻ്റെ തീരുവ; തമിഴ്നാട്ടിൽ നിന്നും 1.20 കോടി മുട്ട കയറ്റുമതി മുടങ്ങി