Budget 2025: ഇത്തവണ മധുബനി സാരി അണിഞ്ഞ് നിർമല സീതാരാമൻ; സമ്മാനിച്ചത് പത്മശ്രീ ജേതാവ് ദുലാരി ദേവി

Last Updated:

തുടര്‍ച്ചയായ എട്ടാമത് ബജറ്റ് അവതരണത്തിനെത്തിയ ധനമന്ത്രി ധരിച്ചിരിക്കുന്നത് ഓഫ് വൈറ്റ് നിറത്തിലുള്ള ബിഹാറിലെ മധുബനി കൈത്തറി സില്‍ക് സാരിയാണ്. ചുവന്ന നിറത്തിലാണ് ബ്ലൗസ്. മധുബനി ചിത്രകലയാണ് സാരിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്

News18
News18
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് അവതരണ ദിനത്തില്‍ ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനങ്ങൾ‌ക്കൊപ്പം വസ്ത്രധാരണവും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇത്തവണയും ഇതിന് മാറ്റമില്ല. തുടര്‍ച്ചയായ എട്ടാമത് ബജറ്റ് അവതരണത്തിനെത്തിയ ധനമന്ത്രി ധരിച്ചിരിക്കുന്നത് ഓഫ് വൈറ്റ് നിറത്തിലുള്ള ബിഹാറിലെ മധുബനി കൈത്തറി സില്‍ക് സാരിയാണ്. ചുവന്ന നിറത്തിലാണ് ബ്ലൗസ്. മധുബനി ചിത്രകലയാണ് സാരിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മത്സ്യത്തിന്റെ തീം ഡിസൈന്‍ ചെയ്ത എംബ്രോയഡറിയില്‍ സ്വര്‍ണക്കരയുമുണ്ട്.
പത്മ അവാര്‍ഡ് ജേതാവ് ദുലാരി ദേവിയാണ് ഈ സാരി ധനമന്ത്രിക്ക് സമ്മാനിച്ചത്. രൂപകൽപന ചെയ്തതും അവർ തന്നെ. മധുബനി ബിഹാറിലെ മിഥിലയിൽ പ്രചാരത്തിലുള്ള പരമ്പരാഗത നാടന്‍ കലാരൂപമാണ്. പ്രശസ്ത ചിത്രകാരി കര്‍പ്പൂരി ദേവിയില്‍നിന്നാണ് ദുലാരി ദേവി സാരിയില്‍ ആലേഖനം ചെയ്തിരിക്കുന്ന ഡിസൈന്‍ തിരഞ്ഞെടുത്തത്.
advertisement
2021ലാണ് രാജ്യം ദുലാരി ദേവിക്ക് പത്മശ്രീ നൽകി ആദരിച്ചത്. മിഥില ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചപ്പോഴാണ് നിര്‍മല സീതാരാമന്‍ ദുലാരി ദേവിയെ പരിചയപ്പെടുന്നത്. ബജറ്റ് അവതരണ ദിനത്തില്‍ ധരിക്കണമെന്ന് ആവശ്യപ്പെട്ട് ദുലാരി ദേവി നല്‍കിയ സാരി അണിഞ്ഞാണ് ധനമന്ത്രി ഇന്ന് പാർലമെന്റിലെത്തിയത്.
ശൈശവ വിവാഹം, എയ്ഡ്‌സ്, ഭ്രൂണഹത്യ എന്നീ വിഷയങ്ങളില്‍ തന്റെ ചിത്രങ്ങളിലൂടെ അവബോധം പകരുന്നയാളാണ് ദുലാരി ദേവി. 50ലധികം പ്രദര്‍ശനങ്ങളിലായി പതിനായിരത്തോളം ചിത്രങ്ങള്‍ ദുലാരി ദേവി വരച്ചിട്ടുണ്ട്. മധുബനി കലാകാരിയായ മഹാസുന്ദരി ദേവിയുടെ വീട്ടിൽ വീട്ടുജോലി ചെയ്യവെയാണ് ദുലാരി ദേവി മധുബനി ശൈലിയിൽ വരയ്ക്കാൻ പഠിച്ചത്.
advertisement
2019ലെ ആദ്യ ബജറ്റ് അവതരണത്തിനെത്തിയപ്പോള്‍ സ്വർണ ബോർഡറുകളുള്ള പിങ്ക് നിറത്തിലുള്ള മംഗള്‍ഗിരി സാരി ആയിരുന്നു നിര്‍മല സീതാരാമന്‍ ധരിച്ചിരുന്നത്. 2020ല്‍ കടും മഞ്ഞ-സ്വര്‍ണ നിറത്തിലുള്ള സാരിയായിരുന്നു വേഷം. 2021ല്‍ ചുവപ്പും വെള്ളയും നിറങ്ങളിലുള്ള ഒരു പോച്ചാംപള്ളി സാരിയാണ് ധനമന്ത്രി അണിഞ്ഞത്. തെലങ്കാനയിലെ പരമ്പരാഗത നെയ്ത്താണ് പോച്ചാംപള്ളി.
2022ല്‍ ബ്രൗണും ഓഫ് വൈറ്റും ചേര്‍ന്ന ബോംകായ് സാരിയാണ് മന്ത്രി തിരഞ്ഞെടുത്തത്. വെളുപ്പ് നിറത്തിലായിരുന്നു സാരിയുടെ കര. 2023ല്‍ കസൂതി തുന്നലോട് കൂടിയ ക്ഷേത്ര രൂപത്തിലുള്ള ബോര്‍ഡറിലുള്ള കറുപ്പും ചുവപ്പും ചേര്‍ന്ന സാരിയും 2024ല്‍ കാന്ത കൈത്തറി ചെയ്ത നീല നിറത്തിലുള്ള ടസര്‍ സില്‍ക് സാരിയാണ് മന്ത്രി ധരിച്ചത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Budget 2025: ഇത്തവണ മധുബനി സാരി അണിഞ്ഞ് നിർമല സീതാരാമൻ; സമ്മാനിച്ചത് പത്മശ്രീ ജേതാവ് ദുലാരി ദേവി
Next Article
advertisement
Love Horoscope December 30 |സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ശക്തമായ വൈകാരിക ബന്ധങ്ങൾ അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് അനിശ്ചിതത്വം, ആശയവിനിമയ തടസ്സങ്ങൾ നേരിടേണ്ടി വരാം

  • തുലാം രാശിക്കാർക്ക് കോപം നിയന്ത്രിച്ച് സംഘർഷങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം

View All
advertisement