റെയിൽവേ ബജറ്റ്: സുരക്ഷാ സംവിധാനം മെച്ചപ്പെടുത്താൻ 1.08 ലക്ഷം കോടി രൂപ വിനിയോഗിക്കുമെന്ന് റെയിൽവെ മന്ത്രി

Last Updated:

നിലവിലെ 2,500 ജനറല്‍ കോച്ചുകള്‍ക്ക് പുറമെ 10,000 ജനറല്‍ കോച്ചുകള്‍ കൂടി നിർമ്മിക്കാൻ തീരുമാനിച്ചതായും കേന്ദ്രമന്ത്രി പറഞ്ഞു.

2024-25 ലെ കേന്ദ്ര ബജറ്റില്‍ റെയില്‍വേക്ക് അനുവദിച്ചിരിക്കുന്ന വിഹിതത്തിൽ 1.08 ലക്ഷം കോടി സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി വിനിയോഗിക്കുമെന്ന് കേന്ദ്ര റെയിൽമന്ത്രി അശ്വിനി വൈഷ്ണവ്. 'കവച് 4.0' സുരക്ഷാ സംവിധാനത്തിന് കഴിഞ്ഞയാഴ്ച ഇന്ത്യൻ റെയില്‍വേക്ക് അനുമതി ലഭിച്ചതായും അദ്ദേഹം അറിയിച്ചു. ബജറ്റിന് ശേഷമുള്ള സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കവച് സംവിധാനങ്ങൾക്ക് കീഴിൽ 4,275 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബറുകൾ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാ നടപടികൾക്കായി നീക്കി വെച്ചിരിക്കുന്ന തുകയുടെ ഒരു ഭാഗം കവച് സംവിധാനം സ്ഥാപിക്കാനായി ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ 2,500 ജനറല്‍ കോച്ചുകള്‍ക്ക് പുറമെ 10,000 ജനറല്‍ കോച്ചുകള്‍ കൂടി നിർമ്മിക്കാൻ തീരുമാനിച്ചതായും കേന്ദ്രമന്ത്രി പറഞ്ഞു.
നിലവിൽ ഇന്ത്യയിൽ ട്രെയിൻ യാത്ര ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ 2024-25 സാമ്പത്തിക വർഷത്തിലെ ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തന അനുപാത ലക്ഷ്യം 2023-24 ലെ 98.65% ൽ നിന്ന് 98.22% ആയി നിശ്ചയിച്ചിട്ടുണ്ട്.
advertisement
അതേസമയം രാജ്യത്ത് സ്റ്റാര്‍ട്ട്‌അപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഏയ്ഞ്ചല്‍ ടാക്‌സ് നിര്‍ത്തലാക്കാനുള്ള നിർദേശം ഒരു സുപ്രധാന നാഴികക്കല്ലാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇതൊരു വളരെ മികച്ച തീരുമാനമാണെന്നും ഈ നീക്കം സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം വർദ്ധിപ്പിക്കുമെന്നും അശ്വിനി വൈഷ്ണവ് വിലയിരുത്തി.
കൂടാതെ കസ്റ്റംസ് തീരുവ കുറക്കാനുള്ള തീരുമാനം വ്യവസായത്തിന് വളരെയധികം പ്രയോജനം ചെയ്യുമെന്നും അദ്ദേഹം ഊന്നി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ അഞ്ച് ലക്ഷം പേർക്ക് റെയില്‍വേ തൊഴില്‍ നല്‍കിയെന്നും യുപിഎ സർക്കാരിന്റെ കാലത്ത് നല്‍കിയ 4.11 ലക്ഷം തൊഴിലവസരങ്ങളേക്കാൾ ഇത് 20 ശതമാനം കൂടുതലാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/India/
റെയിൽവേ ബജറ്റ്: സുരക്ഷാ സംവിധാനം മെച്ചപ്പെടുത്താൻ 1.08 ലക്ഷം കോടി രൂപ വിനിയോഗിക്കുമെന്ന് റെയിൽവെ മന്ത്രി
Next Article
advertisement
തല കയറിൽ, ഉടൽ പുഴയിൽ; കോഴിക്കോട് പാലത്തിൽ കയർകെട്ടി ചാടിയയാൾക്ക് ദാരുണാന്ത്യം
തല കയറിൽ, ഉടൽ പുഴയിൽ; കോഴിക്കോട് പാലത്തിൽ കയർകെട്ടി ചാടിയയാൾക്ക് ദാരുണാന്ത്യം
  • കോഴിക്കോട് തുഷാരഗിരി പാലത്തിൽ കയർകെട്ടി ചാടിയയാൾ കഴുത്തറ്റു മരിച്ച നിലയിൽ കണ്ടെത്തി.

  • മരിച്ചയാളുടെ ചെരിപ്പും ഇരുചക്രവാഹനവും പാലത്തിന് സമീപം കണ്ടെത്തി, പൊലീസ് അന്വേഷണം ആരംഭിച്ചു.

  • വിനോദസഞ്ചാരികളാണ് കയറിന്റെ അറ്റത്ത് തലമാത്രം തൂങ്ങിക്കിടക്കുന്നത് കണ്ടത്, തുടർന്ന് പൊലീസിനെ അറിയിച്ചത്.

View All
advertisement