Hathras Rape Case | ഹത്രാസ് ബലാത്സംഗ കേസ് സി.ബി.ഐക്ക്; ഇരയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണമെന്ന് രാഹുലും പ്രിയങ്കയും
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ബലാത്സംഗം, കൊലപാതകം എന്നിവ കൂടാതെ അർദ്ധരാത്രി യുവതിയുടെ മൃതദേഹം കുടുംബാംഗങ്ങളുടെ അഭാവത്തിൽ പൊലീസ് സംസ്ക്കരിച്ചതിനെ കുറിച്ചും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ലഖ്നൗ: ഹത്രാസിൽ ദലിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസ് അന്വേഷണം സി.ബി.ഐയെ ഏൽപ്പിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ഉന്നതതല യോഗത്തിന് ശേഷമാണ് ഇതു സംബന്ധിച്ച തീരുമാനം സർക്കാർ കൈക്കൊണ്ടത്. ശനിയാഴ്ച ഡിജിപി എച്ച്.സി അവസ്തി, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അവാനിഷ് അവസ്തി എന്നിവർ യുവതിയുടെ കുടുംബത്തെ സന്ദർശിച്ചിരുന്നു. ഇരയുടെ കുടുംബത്തെ രാഹുൽ ഗാന്ധിയും പ്രയങ്കാ ഗാന്ധിയും സന്ദർശിച്ചു. സംസ്ഥാന സർക്കാർ കുടുംബത്തെ സംരക്ഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
ബലാത്സംഗം, കൊലപാതകം എന്നിവ കൂടാതെ അർദ്ധരാത്രി യുവതിയുടെ മൃതദേഹം കുടുംബാംഗങ്ങളുടെ അഭാവത്തിൽ പൊലീസ് സംസ്ക്കരിച്ചതിനെ കുറിച്ചും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
हाथरस की दुर्भाग्यपूर्ण घटना और जुड़े सभी बिंदुओं की गहन पड़ताल के उद्देश्य से @UPGovt इस प्रकरण की विवेचना केंद्रीय अन्वेषण ब्यूरो (CBI) के माध्यम से कराने की संस्तुति कर रही है।
इस घटना के लिए जिम्मेदार सभी लोगों को कठोरतम सजा दिलाने के लिए हम संकल्पबद्ध हैं।
— Yogi Adityanath (@myogiadityanath) October 3, 2020
advertisement
ഹത്രാസിലെ നിർഭാഗ്യകരമായ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി കേസ് സിബിഐയെ ഏൽപ്പിക്കുകയാണെന്ന് ആദിത്യനാഥ് ട്വീറ്റിൽ പറഞ്ഞു. സംഭവത്തിന് ഉത്തരവാദികളായവർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
मुख्यमंत्री श्री @myogiadityanath जी ने सम्पूर्ण हाथरस प्रकरण की जांच सीबीआई से कराए जाने के आदेश दिए हैं।
— CM Office, GoUP (@CMOfficeUP) October 3, 2020
advertisement
സംഭവത്തിൽ ഇരയുടെ കുടുംബത്തിന് നീതിയും മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് കോൺഗ്രസ്, ടിഎംസി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും സമൂഹിക സംഘടനകളും പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെയാണ് കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയുള്ള സർക്കാർ പ്രഖ്യാപനം പുറത്തുവന്നത്. വെള്ളിയാഴ്ച ജന്തർ മന്തറിൽ സംഘടിപ്പിച്ച റാലിയിൽ ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ് ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്തിരുന്നു.
Also Read പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തില്ല; രഹസ്യമായി സംസ്കാരം നടത്തി യുപി പൊലീസ്
advertisement
രാജ്യ വ്യാപകമായ പ്രതിഷേധത്തിനിടെ 20 കാരിയുടെ കുടുംബാംഗങ്ങളെ കാണാൻ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശനിയാഴ്ച വൈകുന്നേരം ഹാത്രാസിലെത്തി. കുടുംബാഗങ്ങളെ സന്ദർശിച്ച ശേഷം യുവതിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
രാഹുലും പ്രിയങ്കയും ഉൾപ്പെടെ അഞ്ച് നേതാക്കൾക്കാണ് ഹത്രാസിലേക്ക് പോകാൻ പൊലീസ് അനുമതി നൽകിയത്. അതേസമം വ്യാഴാഴ്ച ഇവരുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ രാഹുലിനെ പൊലീസ് തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ശനിയാഴ്ചയും രാഹുൽ മറ്റു നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പം എത്തിയത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 03, 2020 11:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Hathras Rape Case | ഹത്രാസ് ബലാത്സംഗ കേസ് സി.ബി.ഐക്ക്; ഇരയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണമെന്ന് രാഹുലും പ്രിയങ്കയും