Waqf: വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ; കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
- Published by:Rajesh V
- news18-malayalam
Last Updated:
കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രാലയമാണ് വിജ്ഞാപനം പുറത്തിറക്കിയത്.
Waqf Amendment Act 2025: പാർലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി നിയമം ഇന്ന് (ഏപ്രിൽ 8) മുതൽ പ്രാബല്യത്തിൽ വന്നു. ഇത് സംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ ഉടൻ രൂപികരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. "2025 ലെ വഖഫ് (ഭേദഗതി) നിയമത്തിലെ (2025 ലെ 14) സെക്ഷൻ 1 ലെ ഉപവകുപ്പ് (2) പ്രകാരം നൽകിയിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ച്, പ്രസ്തുത നിയമത്തിലെ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരുന്ന തീയതിയായി 2025 ഏപ്രിൽ 8 കേന്ദ്ര സർക്കാർ ഇതിനാൽ നിശ്ചയിക്കുന്നു," ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു.
ഇതിനിടെ നിയമം സ്റ്റേ ചെയ്യരുതെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കേസിൽ സുപ്രീം കോടതിയിൽ കേന്ദ്രം തടസ്സ ഹർജി ഫയൽ ചെയ്തു. സർക്കാരിന്റെ ഭാഗം വാദം കേൾക്കാതെ കോടതി ഉത്തരവുകൾ പുറപ്പെടുവിക്കുകയോ തീരുമാനങ്ങൾ എടുക്കുകയോ ചെയ്യരുതെന്ന് ഹർജിയിൽ അഭ്യർത്ഥിച്ചു.16 -ാം തീയതിയാണ് വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള വിവിധ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നത്.
ഓൾ ഇന്ത്യ മുസ്ലീം പേഴ്‌സണൽ ലോ ബോർഡ് (AIMPLB), ജാമിയത്ത് ഉലമ-ഇ-ഹിന്ദ് എന്നിവയുൾപ്പെടെ നിരവധി മുസ്ലീം സംഘടനകളും കോൺഗ്രസിന്റെ മുഹമ്മദ് ജാവേദ്, AIMIM-ന്റെ അസദുദ്ദീൻ ഒവൈസി എന്നിവരുൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാരും വഖഫ് നിയമത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ നിയമം മുസ്ലീം സമൂഹത്തോട് വിവേചനപരമാണെന്നും അവരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും അവർ അവകാശപ്പെട്ടു.
advertisement
Summary: The Waqf Amendment Act, 2025, which was cleared by both Houses of the Parliament last week after two days of marathon debates, and President Droupadi Murmu’s nod, came into effect on Tuesday.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 08, 2025 7:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Waqf: വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ; കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി